Schoolwiki സംരംഭത്തിൽ നിന്ന്
മരവിപ്പ്
ഉണ്ടോ എൻ ഭാഗ്യമെ,
ഇനിയൊരു നല്ല കാലംകൂടി?
നാം പിറന്ന മണ്ണിൽ
ഒന്നായ് കഴിയുവാനായി.
കണ്ടറിഞ്ഞകാലമല്ല
നിനക്കാത്ത കാലമായ്മാറി.
അമ്മയാം പ്രകൃതിയെ
അറിയാതെ നാം നീങ്ങി.
വേഷംമാറി രീതിമാറി
ശൈലിയും മാറി,
നാമഭ്യസിച്ച വിദ്യകൾ
പരിഷ്കാരത്താൽ- മാഞ്ഞുമറയായി.
നാടൻ പാട്ടിൻ- താളത്തിനൊത്തു
ഞാറു നട്ടിരുന്നകാലം,
നാടുനീങ്ങും പക്ഷിപോലെ
മെല്ലെ പറന്നകലുന്നു.
മുണ്ടുമടത്തുകുത്തിക്കണ്ട-
ത്തിലിറങ്ങിയൊരാക്കാലം,
ആയുസ്സിന്റെ നീളമൊത്തിരി-
യുണ്ടായിരുന്ന കാലം.
നാടൻ തനിമ ഒത്തിണക്കി
കഴിഞ്ഞൊരാക്കാലം,
മെയ്യ് വഴക്കത്തിന്റെ വർണ-
മാർന്നൊരാക്കാലം.
ശാന്തമാം പച്ച-
പ്പട്ടേന്തിയ ഭൂമി,
നരക തുല്യമാം ഇരുൾക്കൂന
മൂടിയിരിക്കുന്നു.
അമ്മോട് മല്ലിട്ടു നാം
ബലികഴിച്ചൊരാ വൃക്ഷങ്ങൾ,
അമ്മയുടെ മാറിടത്തിലെ
ശ്വാസനാളമായിരുന്നു.
ശുദ്ധമാം കൊച്ചരുവിയും
മാനവനഴുക്കു ചാലാക്കി,
രാസവസ്തു കലർന്നു
പാരിടം വിഷപ്പറമ്പായി.
നൂറ്റാണ്ടുകണ്ട വൻ പ്രളയം
നാടിനെ വിഴുങ്ങി,
പടർന്നുപിടിച്ചൊരു നിപയും
കൊന്നൊടുക്കി ഓഖിയും.
ഇന്നിതാ കടമ്പകൾ നാം
മറികടന്നപ്പോൾ,
കൊറോണയാം നാഗം
മുന്നിൽ പത്തിയുയർത്തുന്നു.
ലോക്ക്- ടൗണായിത്തൊഴിലുമുടങ്ങി
വീട്ടിലായി മാനവർ.
മദ്യഷാപ്പുകളടച്ചു വീട്ടിൽ
ശാന്തി പൂത്തുലഞ്ഞു.
സമയമില്ലാതെ പാഞ്ഞൊരാ
പുതുതലമുറയ്ക്ക്,
ഇന്നിതാ സമയം മാത്രം
കൂട്ടിണയായി.
ഡോക്ടർമാരും നഴ്സുമാരും
ദൈവദൂതരായ്മാറി.
കാക്കിക്കുള്ളില്ല നല്ല- മനസ്സുകൾ
നിറഞ്ഞു നാട്ടിലെങ്ങും.
വിശപ്പിനു ശമനമായി അന്നം തന്ന
സർവ്വ മനുജരേ,
സന്മനസ്സുകളെ നിങ്ങൾ-
ക്കൊരായിരം നന്ദി.
|