എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/മീരയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മീരയുടെ ദുഃഖം

മീര അതിരാവിലെ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾക്ക് ശേഷം അവൾ മുറ്റത്തേക്കിറങ്ങി. അഞ്ചുതവണ വീടിനു ചുറ്റും ഓടി. എന്നിട്ട് പൂന്തോട്ടത്തിലും പച്ചക്കറിത്തോട്ടത്തിലും വെള്ളമൊഴിച്ച് കൈയും കാലും സോപ്പിട്ട് കഴുകി വീട്ടിൽ കയറി. പത്രം വായിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. ലോകത്ത് കൊവീഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു. ഈശ്വരാ അവരുടെ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒരു നോക്ക് കാണാൻ പോലും പറ്റാതെ അനാഥ ജഡമായി കളയുന്ന അവസ്ഥ അവൾക്ക് അത് ആലോചിക്കാൻ പോലും കഴിയാതെ കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നിരിക്കുന്നു. രാജ്യത്താകെ ലോക്ക് ഡൗണാണ് ആർക്കും പൊതുസ്ഥലങ്ങളിൽ നടക്കാൻ പറ്റാത്ത അവസ്ഥ. അവളുടെ കണ്ണുനീർ കണ്ടുകൊണ്ടാണ് അവളുടെ അച്ഛൻ ഉമ്മറത്തേക്ക് കടന്നുവന്നത്. അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അച്ഛൻ പറഞ്ഞു മോളെ വിഷമിക്കരുത്. നമ്മൾ ഒറ്റക്കെട്ടായി നിന്ന് കൊവിഡ് 19 നെ നേരിടണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കണം. രോഗപ്രതിരോധശേഷിക്ക് ആവശ്യമായ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യം നിലനിർത്തണം. അവളുടെ ചേച്ചിയോട് കൂടി അമ്മയുടെ അടുത്തേക്ക് ചെന്നു ആ ദിവസം അവൾക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. കിടന്നിട്ട് ഉറക്കം വന്നില്ല. അവൾ ദൈവത്തോട് പ്രാർത്ഥിച്ചു ഈ ലോകത്തെയും ജനങ്ങളെയും നീ കാത്തുകൊള്ളണേ. <

കൃഷ്ണപ്രിയ കെഎം
4 C എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ