പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹത്വം

ഉറക്കമുണർന്ന ഉണ്ണി വന്ന്‌
മുറ്റത്തെ തിട്ടയിലിരുന്നു
പൂമ്പാറ്റയായി പിറക്കാൻ
കഴിയാത്ത ഞാനൊരു
ഭാഗ്യഹീനൻ
എത്ര പൂക്കളെ കാണാനും
പാറി പ്പറക്കാനും കഴിഞ്ഞേനേ..
ചെറുകുരുവിയായി പിറക്കാത്ത ഞാനൊരു
ഭാഗ്യഹീനൻ
മരങ്ങൾ തോറും പാറിപ്പറന്നു നേരം പോക്കാമായിരുന്നു
ആകാശം നോക്കി മൗനമായിരിക്കുവതെന്തുണ്ണീ.
അമ്മയുടെ ചോദ്യത്തിനവൻ മൊഴിഞ്ഞു...
പരുന്തായി പിറക്കാത്തതെന്തമ്മേ ഞാൻ പാറിപ്പറന്നു
രസിക്കാമല്ലോ ?
പരുന്തായിരുന്നെങ്കിൽ
നിനക്കീവിധം ചിന്തക്കാനാകില്ലുണ്ണീ
മനുഷ്യ ജന്മത്തിൻ മഹത്വം
തിരിച്ചറിഞ്ഞിടൂ നീ..

ആർവിന് അന്റണി
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത