പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
മഹത്വം

ഉറക്കമുണർന്ന ഉണ്ണി വന്ന്‌
മുറ്റത്തെ തിട്ടയിലിരുന്നു
പൂമ്പാറ്റയായി പിറക്കാൻ
കഴിയാത്ത ഞാനൊരു
ഭാഗ്യഹീനൻ
എത്ര പൂക്കളെ കാണാനും
പാറി പ്പറക്കാനും കഴിഞ്ഞേനേ..
ചെറുകുരുവിയായി പിറക്കാത്ത ഞാനൊരു
ഭാഗ്യഹീനൻ
മരങ്ങൾ തോറും പാറിപ്പറന്നു നേരം പോക്കാമായിരുന്നു
ആകാശം നോക്കി മൗനമായിരിക്കുവതെന്തുണ്ണീ.
അമ്മയുടെ ചോദ്യത്തിനവൻ മൊഴിഞ്ഞു...
പരുന്തായി പിറക്കാത്തതെന്തമ്മേ ഞാൻ പാറിപ്പറന്നു
രസിക്കാമല്ലോ ?
പരുന്തായിരുന്നെങ്കിൽ
നിനക്കീവിധം ചിന്തക്കാനാകില്ലുണ്ണീ
മനുഷ്യ ജന്മത്തിൻ മഹത്വം
തിരിച്ചറിഞ്ഞിടൂ നീ..

ആർവിൻ അന്റണി
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത