Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിതൻ വക്കത്ത്
ഭൂമിതൻ തുമ്പത്തു നിന്നൊരാ മാരിതൻ
ക്രൂരമാം നോട്ടമിന്നെല്ലാടവും
പക്ഷി മൃഗങ്ങളും മാനുഷരുമെല്ലാം
ഭീതിതൻ വാതിൽക്കലെത്തിനി ൽപ്പൂ
വജ്രം പോലുള്ളൊരീ മനുജന്റെ കണ്ണിലോ
ഇന്നിതാ കണ്ണുനീർത്തുള്ളി മാത്രം
ഓരോ ദിനത്തിലും ആയിരമാളുകൾ
ദൈവത്തിൻ കൈകളിലെത്തിടുന്നു
തോരാതെ പെയ്യുന്നു കണ്ണുനീർത്തുള്ളികൾ
ആശ്വാസമായൊരു പേരു മാത്രം
തന്നുടെ ജീവനും മറന്ന ന്യനെ കാക്കുന്ന
ദൈവമായ് ആരോഗ്യ സേവകരും
ഭീതിയും പേടിയും കണ്ണുനീർത്തുള്ളിയും
മാറ്റി നാം ഒന്നിച്ചു മുന്നേറുക
|