എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ '''കുഞ്ഞിത്തത്തയുടെ നല്ല മനസ്സ്'''
കുഞ്ഞിത്തത്തയുടെ നല്ല മനസ്സ്
പുഴവക്കത്തുള്ള കൂറ്റൻ ആൽമരത്തിൽ ധാരാളം തത്തകൾ കൂടുകൂട്ടി പാർത്തിരുന്നു. തത്തകൾ ആഹാരം തേടി ഇറങ്ങിയപ്പോൾ അതിലാരെണ്ണം വേട്ടക്കാരന്റെ കെണിയിൽ പെട്ടു. വേട്ടക്കാരൻ ആ തത്തയെ പിടിച്ചു കൊണ്ടുപായി കൂട്ടിലിട്ടു വളർത്താൻ തുടങ്ങി. എല്ലാദിവസവും വേട്ടക്കാരൻ തത്തയ്ക്ക് ഇഷ്ടമുള്ള ആഹാരം കൊടുക്കും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വേട്ടക്കാരൻ തത്തയെ കൂട് തുറന്ന് പുറത്തിറക്കാൻ തുടങ്ങി. കുറച്ചു സമയം കഴിയുമ്പോൾ തത്ത കൂട്ടിനുള്ളിലേയ്ക്ക് കയറും. അതിനു ശേഷം എല്ലാ ദിവസവും വേട്ടക്കാരൻ തത്തയെ കൂട് തുറന്ന് വിടാൻ തുടങ്ങി. ഒരു ദിവസം തത്തയ്ക്ക് ഒരു ആഗ്രഹം തോന്നി. അവിടെയെല്ലാം ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കണം. എല്ലാ ദിവസവും തത്ത ധാന്യങ്ങളും, മരങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളും വീട്ടുമുറ്റത്തും റോഡിന്റെ വശങ്ങളിലും കൊണ്ടിടാൻ തുടങ്ങി.മഴക്കാലമായപ്പോൾ അവിടെയെല്ലാം മരങ്ങളും ചെടികളും മുളച്ചു വന്നു. അങ്ങനെ അവർക്കെല്ലാം തണലേകാൻ ധാരാളം മരങ്ങളായി. നാട്ടുകാർക്കെല്ലാം വളരെയധികം സന്തോഷം തോന്നി. തത്തയാണ് ഇത് ചെയ്തതെന്ന് നാട്ടിലുള്ള എല്ലാവർക്കും മനസ്സിലായി. ഈ കുഞ്ഞു തത്തയ്ക്ക് ഇത്രയും ചെയ്യാൻ കഴിഞ്ഞാൽ മനുഷ്യരായ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും. ആളുകൾ എല്ലാം ഒത്തുചേർന്ന് അവിടെയുള്ള ചെടികൾക്കും മരങ്ങൾക്കും വെളളം നനച്ച് അതിനെ സംരക്ഷിക്കാൻ തുടങ്ങി. ഇതിനെല്ലാം തുടക്കം കുറിച്ചത് ഒരു തത്തയാണെന്ന് അടുത്തുള്ള പ്രദേശങ്ങളിലും അറിഞ്ഞു. അവരും അതുപോലെ ചെയ്യാൻ ആരംഭിച്ചു. ഈ തത്തയോടൊപ്പം ഇതിനകം ധാരാളം തത്തകൾ ആ പ്രദേശത്തേക്ക് വന്നു. അവരെല്ലാം അവിടെ സന്തോഷമായി ജീവിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ