സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
"വിജനമായ റോഡ്, വൻതോതിൽ വിൽപ്പന നടന്നിരുന്ന കടകളിൽ ഒരീച്ചപ്പോലുമില്ല, അനാവശ്യമായി നിരത്തിലിറക്കിയ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു , ആശുപത്രിയിൽ ജീവനു വേണ്ടി പിടയുന്ന മനുഷ്യർ - അതിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ" ടി.വിയിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും ഇതു തന്നെ വാർത്ത.ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുകയാണ് Covid-19 എന്ന മഹാമാരി.* ഈ രോഗം സങ്കീർണ്ണമായതിന്റെ കാരണമെന്താണ്?
ഇന്ന് മാനവരാശി നേരിടുന്ന മറ്റൊരു പ്രശ്നമാണ് രോഗത്തെക്കുറിച്ചുള്ള അനാവശ്യമായ ഭീതി. എന്തിനാണ് പേടിക്കുന്നത്? കഴിവുള്ള ഡോക്ടർമാരും മികച്ച ഇനം ചികിത്സാ രീതികളുമുള്ളപ്പോൾ നാം എന്തിനു പേടിക്കണം. ഒന്നോർക്കുക നിയമപാലകർ , ഡോക്ടർ, നേഴ്സ് എന്നിവരൊക്കെ സ്വന്തം ജീവൻ പണയം വച്ചു കൊണ്ടാണ് നമ്മെ സേവിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ Covid - 19 നെ പറ്റിയുള്ള അനാവശ്യ വാർത്തകൾ കണ്ട് സത്യം എന്തെന്നറിയാതെ മറ്റുള്ളവരിലേക്കും അയച്ചുക്കൊടുക്കുന്ന നമ്മുടെ മനോഭാവത്തെയാണ് ചങ്ങലക്കിടേണ്ടത്. സർക്കാർ നിർദ്ദേശിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നതും അത് അനുസരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും ഉത്തമ പൗരന്റെ കടമ കൂടിയാണ്.ഇത് അനുസരിക്കുന്നതിലൂടെ നാം മാത്രമല്ല നമുക്കു ചുറ്റുമുള്ളവരും രോഗത്തിൽ നിന്ന് അകലുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ചവരെ ശത്രുക്കളായി കാണുന്ന മനോഭാവത്തിൽ നിന്നും നാം മുക്തരാകേണ്ടിയിരിക്കുന്നു.കുടുംബാംഗങ്ങൾ ഒത്തുള്ള സമയമാണിപ്പോൾ. അത് നല്ല രീതിയിൽ വിനിയോഗിക്കാൻ കുട്ടികളും ഒപ്പം മുതിർന്നവരും ശ്രമിക്കുക. ' പിന്നെ ചെയ്യാം' എന്നു പറഞ്ഞ് മാറ്റി വച്ചതിന്റെ ബാക്കി ചെയ്യക.ദൃശ്യ മാധ്യമങ്ങളെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കും.വാർത്ത ചാനലുകളാണ് ഇന്ന് മിക്കവരും കാണുന്നത്.അതിൽ മരണനിരക്ക് കേൾക്കാനാണ് ഞാൻ ഉൾപ്പെടുന്ന സമൂഹം താൽപര്യപ്പെടുന്നത്. ഇത് അനാവശ്യ ഭീതിയിലേക്കും മാനസീക പിരിമുറക്കത്തിലേക്കും നമ്മെ നയിക്കുന്നു. എന്നാൽ രോഗമുക്തരായവരുടെ കണക്കും അവരുടെ ക്വാറൻറ്റൈൻ ജീവിതാനുഭവങ്ങളും കേൾക്കാൻ നാം കൂട്ടാക്കാറില്ല. 2020 മാർച്ച് 29-ന് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ' മൻ കി ബാത് ' എന്ന പ്രതിമാസ പരിപാടിയിൽ മോദി ജി ഭാരതത്തിലെ ജനങ്ങളോട് സംസാരിക്കുകയുണ്ടായി. അതിൽ ഒരു കുടുംബം മുഴുവൻ ' 16 വയസ്സുള്ള കുട്ടിയടക്കം Covid - 19 നെ അതിജീവിച്ചതിന്റെ അനുഭവം ആ കുടുംബത്തിലെ ഗ്യഹനാഥൻ പങ്കു വയ്ക്കുകയുണ്ടായി.ക്വാറൻറ്റൈൻ കാലം അവർക്ക് ആയാസമായി തോന്നിയില്ലെന്നും, ഡോക്ടന്മാരുണ്ടല്ലേ പിന്നെന്തിനാ പേടിക്കുന്നത് എന്ന അദ്ദേഹത്തിന്റെ മറുപടിയും എന്നെ തികച്ചും അത്ഭുതപ്പെടുത്തി.അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ചെയ്യുന്ന രീതി ഒഴിവാക്കുക.ലോകം എന്ന മഹാ വ്യക്ഷത്തിനെ മനോഹരമാക്കുന്ന ചില്ലകളാണു നാം.ലോക വ്യക്ഷം ആരോഗ്യത്തോടെ തിരിച്ചു വരും. ഭാരതത്തിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി മാത്രമല്ല ലോകമൊന്നാക്കെ ഒറ്റക്കെട്ടായി ഈ രോഗത്തെ അതിജീവിക്കും. അതിനായി നമുക്കു പ്രാർത്ഥിക്കാം പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം