ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/വേനലവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനലവധിക്കാലം

ഏപ്രിൽ17
വെള്ളി
ഈ വേനലവധിക്കാലം എല്ലാ പ്രാവശ്യത്തെപ്പോലെയും ആയിരുന്നില്ല,. ഭയങ്കര ചൂടായിരുന്നു. മാത്രമല്ല കോവിഡ് 19 എന്ന മഹാരോഗത്തിന്റ പിടിയിലായിരുന്നു നമ്മുടെ രാജ്യം. അതുകാരണം പുറത്തിറങ്ങാനോ കൂട്ടുകാരുടെ കൂടെ കളിക്കാനോ കഴിഞ്ഞില്ല. എങ്കിലും ഈ വേനൽക്കാലത്തു എനിക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടായി. എന്നും രാവിലെ ഒരു കുഞ്ഞുകുരുവി എന്റെ വീടിന്റെ ജനലിലും വണ്ടിയുടെ ഗ്ളാസിലും വന്ന് കൊത്തുകയും ചിലയ്ക്കുകയും ചെയ്യും. മിക്ക ദിവസവും ഇതിന്റെ ചിലയ്ക്കുന്ന ശബ്‌ദം കേട്ടാണ് ഞാൻ ഉണരാറ്.
ഒരു ദിവസം ഉച്ചക്ക് പതിവില്ലാതെ ആ കിളി വന്നു. വണ്ടിയുടെ ഗ്ളാസിനു മുകളിൽ അവശയായി ഇരിക്കുകയായിരുന്നു. എന്നും ഞാൻ അതിന്റെ അടുത്ത് ചെല്ലുമ്പോൾ അത് പറന്നുപോകുമായി രുന്നു. എന്നാൽ അന്ന് അതിന്റെ അടുത്ത് ചെന്നിട്ടും അത് പറന്നില്ല. ചൂട് കാരണം അത് വാടിത്തളർന്നുപോയിരുന്നു. ഞാൻ ഒരു പാത്രത്തിൽ വെള്ളമെടുത്തു വണ്ടിയുടെ സൈഡിൽ വെച്ചു. എന്നിട്ട് മാറി നിന്നു.
അത് പതിയെ വണ്ടിയുടെ ഗ്ലാസ്സിൽ നിന്നു ഇറങ്ങി വന്ന് ആ പാത്രത്തിലെ വെള്ളം കുടിച്ചു. കുറച്ചു കഴിഞ്ഞ് അത് പറന്നുപോയി. അതിനുശേഷം എന്നും ഞാൻ ഒരു പാത്രത്തിൽ വെള്ളം വെയ്ക്കും. അത് വന്ന് കുടിച്ചിട്ട് പോകും. ഇപ്പോഴും എന്നും ആ കിളി എന്റെ വീട്ടിൽ വരാറുണ്ട്. ഇന്നും പതിവുപോലെ ആ കുരുവി വന്നിരുന്നു.

വൈഗ
3ബി ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം