എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കുറുമ്പൻ കൊറോണ (ലേഖനം)
കുറുമ്പൻ കൊറോണ
ഇന്ന് നാം എല്ലാം അനുഭവിച്ചു വരുന്ന കൊറോണാ വൈറസിനെ ഞാൻ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പരീക്ഷ കഴിഞ്ഞാൽ സ്കൂൾ പൂട്ടി കളിക്കല്ലേ എന്ന സന്തോഷത്തിലായിരുന്നു ഞാൻ. പരീക്ഷ മാറ്റിവെച്ചു അപ്പോൾ എനിക്കൊരു സന്തോഷം തോന്നി. ഞാൻ ഒന്നുകൂടി ഓർത്തു അപ്പോഴാണ് സങ്കടം തോന്നിയത്. വാർഷികത്തിന് ഞാൻ പഠിച്ച ഡാൻസ് വെറുതെയായി. ഡാൻസ് ഒക്കെ ഒന്ന് തട്ടി കൂട്ടി വെച്ചപ്പോഴാണ് കൊറോണ എന്ന കുറുമ്പൻ വന്നത്. നമ്മൾ സാധാരണ kuttikkurumban എന്നാണ് പറയാറുള്ളത്. എന്നാൽ ഇതിനെ അങ്ങനെയൊന്നും വിളിക്കാനാവില്ല ഒരു വലിയ കുറുമ്പൻ തന്നെ . ആദ്യമൊക്കെ ഒരു രസമായിരുന്നു. പിന്നീട് ബോറടി തുടങ്ങി. ഞങ്ങളുടെ വീടിൻറെ അവിടെ ഉള്ള കുറച്ചു കുട്ടികൾ ചീട്ട് കളിക്കാൻ തുടങ്ങി. അത് കുറച്ചുകാലം മാത്രമേ ഉള്ളൂ. അപ്പോഴേക്കും പോലീസ് മാമന്മാർ വന്നു അവരെ ഓടിച്ചുവിട്ടു. ഭൂമിയുടെ രാജാവാണ് മനുഷ്യന്മാർ ഇന്ന് വീടിനുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ കുറച്ചുപേർ ഗേറ്റിന് പുറത്ത് സംസാരിച്ചു. അപ്പോഴാണ് ഒരു ആംബുലൻസ് ആ വഴി വന്നത് ഒരു ചേട്ടൻ പറഞ്ഞു പോലീസ് ദ്വീപാണ് ഓടിക്കോ എന്ന്. ഞങ്ങൾ എല്ലാവരും ഓടിയപ്പോൾ വീണ കയ്യും കാലും ഒക്കെ മുറിവായി. എൻറെ അമ്മ നോക്കിയപ്പോഴാണ് മനസ്സിലായത് ഒരു ആംബുലൻസ് തന്നെയാണെന്ന്. അങ്ങനെ കൊച്ചു കൊച്ചു രസങ്ങളും അനുഭവങ്ങളും ഈ കൊറോണക്കാലത്ത് ഉണ്ടായി. ആദ്യം ചൈനയിൽ നിന്ന് തുടങ്ങിയതായിരുന്നു ആ കുറുമ്പൻ പിന്നെ ഈ ഭൂമി മൊത്തം അത് നടന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ആർക്കും ഒരു തിരക്കുമില്ല. ഞാൻ ചിലപ്പോൾ വിചാരിക്കും ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ എന്താണ് ഒരു തിരക്കും ഇല്ലാത്തതെന്ന്? കൊറോണ എല്ലാം മാറി നല്ലകാലം വരും എന്ന് നമുക്ക് വിശ്വസിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ