ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ ഭീതിയല്ല ജാഗ്രതയാണ്
ഭീതിയല്ല ജാഗ്രതയാണ്
രോഗ പ്രതിരോധം എന്ന വിഷയത്തെ കുറിച്ച് ഒരു ചെറു ലേഖനമാണ് ഞാൻ ഇവിടെ എഴുതുന്നത് . രോഗപ്രതിരോധം എന്ന വാക്ക് നമുക്കു എല്ലാവർക്കും പരിചിതമാണ് .രോഗം വരാതിരിക്കാൻ നാം എടുക്കുന്ന മുൻകരുതലുകളെ ആണ് രോഗപ്രതിരോധം എന്ന് പറയുന്നത് .ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരി ആയ കൊറോണ വൈറസ് നെ തുരത്താനുള്ള പ്രധാന പ്രതിരോധ മാർഗം വ്യക്തി ശുചിത്വമാണ് . ശുചിത്വവും രോഗപ്രതിരോധവും പരസപരം ബന്ധപ്പെട്ടിരിക്കുന്നു .കൊറോണ വൈറസിനെ തുരത്താൻ ആയി നാം കൈകൾ ഇടയ്ക്കു ഇടെ സോപ്പ് ഉപയോഗിച്ച് വൃത്തിയ്ക്കണമ് .ഇതിനായി പൊതുഇടങ്ങളിലും സ്ഥാപങ്ങളിനിലും ഹാൻഡ്‌വാഷ് അല്ലകിൽ സാനിറ്റേറ്റർസ് നിർബന്ധമായി വയ്ക്കേണ്ടത് ആണ് .തുമ്മുപോയും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചു മുഖം പൊത്തണം .വീടിനു പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണമ് .മറ്റുള്ളവരുമായി ഇടപഴുകുമ്പോൾ കൃത്യമായ അകലം പാലിക്കണം .ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം .ഇതുപോലുള്ള രോഗ പ്രതി രോധ മാർഗങ്ങൾ സ്വീകരിച്ചാൽ കൊറോണ എന്ന മഹാ വിപത്തിനെ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. ഇതുപോലെ തന്നെ പല രോഗങ്ങളെയും പരിസര ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടയും ആഹാര രീതി കളിയിലൂടയും നമുക്കു അകറ്റി നിർത്താവുന്നതാണ് .രോഗം വന്നു ചികിത്സക്കുന്നതിനകൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് .രോഗം തടയാൻ രോഗ പ്രതിരോധം തന്നെ ആണ് ഏറ്റവും നല്ല മാർഗം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ