Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വവും രോഗപ്രതിരോധവും
ഭൂമിയിൽ മനുഷ്യന്റെ ഉത്പത്തിക്കാലം പരിശോധിച്ചാൽ നമ്മുക്ക് പൗരാണിക ഗ്രന്ഥങ്ങളിൽ നിന്നും ചരിത്ര രേഖകളിൽ നിന്നും ശാസ്ത്ര സങ്കേതിക വിദ്യകൾ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോലും ശുചിത്വത്തെ പറ്റി വ്യക്തമായ ധാരണ മനുഷ്യകുലത്തിന് ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. ആധിമകാലഘട്ടത്തിൽ നിന്നും മനുഷ്യൻ തുണികൾ ഉപയോഗിക്കുവാൻ തുടങ്ങിയ സമയം മുതൽ തന്നെ അന്നന്ന് അവരവർ ധരിക്കുന്ന വസ്ത്രങ്ങൾ വൈകുന്നേരങ്ങളിൽ കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്ന തലത്തിലായിരുന്നു എന്ന് കാണാൻ കഴിയും. പുഴകളോ,തോടുകളോ, കുളങ്ങളോ ഉള്ള വിസ്തൃതമായ ഒരു സ്ഥലം തെരെഞ്ഞെടുത്താണ് മുമ്പും താമസിച്ചിരുന്നത്. കൃഷികൾക്കും കുടിക്കുന്നതിനും ജലം ലഭ്യമാക്കുക എന്നുള്ളത് മാത്രമല്ല ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ കാരണം. മലമൂത്രവിസർജ്ജനം നടത്തിയ ശേഷം നാല് നേരം മനുഷ്യൻ ദേഹശുദ്ധി വരുത്തന്നതിനുമാണ് പണ്ട് ഇത്തരം പ്രദേശങ്ങളിൽ ജനങ്ങൾ താമസിട്ടിരുന്നത് പ്രാഭാതത്തിൽ ദേഹശുദ്ധിവരുത്തിവരുന്ന മുതിർന്നവർ തുടർന്ന് പരിസരശുചീകരണം കൂടികഴിഞ്ഞ ശേഷം മാത്രമേ വീടുകളിൽ പ്രവേശിക്കുകയും ഭക്ഷണം പാചകം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തിരുന്നുള്ളു. കൂടാതെ ശൗചാലയങ്ങൾ എപ്പോഴും ദൂരമാറിയാണ് സ്ഥാപിച്ചിരുന്നതിൽ പൂർവികരുടെ ശുചിത്വത്തെപറ്റി നമുക്ക് മനസ്സിലാക്കി തരുന്നു.
ആധുനിക യുഗത്തിലേക്ക് വന്ന് കഴിഞ്ഞാൽ ഇതിൽ നിന്നെല്ലാം മാറിചിന്തിക്കുന്നതായി കാണാം. പരസ്യങ്ങളുടെ പിന്നാലെ പോയി ദേഹശുദ്ധിയ്ക്കുപകരം സ്പ്രകളും സുഗന്ധലേപനങ്ങളും ഉപയോഗിക്കുന്നതും വീടുകളുടെ ഉള്ളിൽ തന്നെ നിറവധി ശൗചാളയങ്ങൾ സ്ഥാപിക്കുന്നതും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും നമ്മുക്ക് കാണുവാൻ സാധിക്കുന്നു.
വ്യക്തിത്ത്വശുചിത്വം രോഗപ്രതിരോധത്തിന് പ്രധാനകാരണമാണ്. രാവിലെ ഉണർന്നാൽ ഉടൻ പല്ലുതേക്കുന്നതും ദേഹശുചിവരുത്തുന്നതും ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും നഖം വളർത്താതിരിക്കുന്നതും ഇറുക്കിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുകയും മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ഷേവിങ്ങ് സെറ്റ് എന്നിവ ഒഴിവാക്കുക. കഴുകി വെയിലത്തിട്ട് ഉണക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക, പാദരക്ഷകൾ വീടിന് പുറത്ത് സ്ഥിരമായി ഉപയോഗിക്കുക. മലമൂത്രവിസർജനത്തിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പളങ്ങളും പച്ചകറികളും പയറുവയകങ്ങളും ഇലവർഗങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക, വ്യായാമവും,വിശ്രമവും, നല്ല ഉറക്കവും ശീലമാക്കുക. പുകവലി മദ്യാപനം, ലഹരി പദാർദ്ധങ്ങളുംടെ ഉപയോഗം എന്നിവ എന്നിങ്ങനെ നമുക്ക് ശുചിത്വം ശീലമാക്കാം.
ഇത്തരത്തിലല്ലെങ്കിൽ ചേരികളിലും മറ്റും താമസിക്കുന്ന പോലെയായാൽ പ്ലേഗ്, അതിസാരം, കൊറോണ തുടങ്ങിയ സാക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും ലോകത്തിനുതന്നെ ഭീഷണിയാകുന്നതിനും സാധിക്കുമെന്നും നാം നേരിട്ടു മനസ്സിലാക്കി കൊണ്ടിരിക്കുന്നു.
വ്യക്തിശുചിത്വം ഒരുശീലമാക്കുകയും മറ്റുള്ളവരിലേക്ക് ഇത് പകർന്നുനൽകുകയും ചെയ്താൽ നമ്മുടെ നാളകൾ മനോഹരമായിരിക്കുമെന്നും വരുംതലമുറ ആരോഗ്യ പൂർണ്ണമാകുന്നതും നമുക്ക്കാണുവാൻ സാധിക്കും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|