ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/ശാന്തി

Schoolwiki സംരംഭത്തിൽ നിന്ന്
01:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43043 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശാന്തി | color= 2 }} <center> <poem> ശാന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാന്തി

ശാന്തമായി വാണൊരു മാനവ രാശിക്ക്.
അശാന്തമായ്‌ വന്നതാണീ കൊറോണ
എത്രെത്ര മാനവ ജീവിതങ്ങൾ
തട്ടിപ്പറിച്ചു ഈ കൊറോണ.

എന്നിരുന്നാലും വേണ്ട ഭയം ഇനി
ഉണ്ട് നമുക്ക് രക്ഷാകരം
ആതുരസേവകർ, സാമൂഹ്യ സേവകൾ.
ദൈവിക ശക്തി നിറഞ്ഞവരായ്
മാനവ ജീവനെ രക്ഷിച്ചെടുക്കുവാൻ.

അശ്രാന്ത പരിശ്രമം ചെയ്തിടുന്നോർ
ഓർക്കണം അവരെ നമ്മുടെ പ്രാർത്ഥനയിൽ
ഓർക്കണം അവരെ നന്ദിയോടെ

സ്വയരക്ഷയും വേണം.നമ്മളും ശ്രദ്ധയായി
കൈകൾ കഴുകണം.അകലം പാലിക്കണം.
കൂടെയുള്ളവരെയും ഓർത്തിടണം.

ഒരു മന്ത്രം മാത്രം മുഴങ്ങട്ടെ ഭൂമിയിൽ
"ലോകാ സമസ്താ സുഖിനോ ഭവന്തു "

ആൻ ബെൻസൺ
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത