ശാന്തമായി വാണൊരു മാനവ രാശിക്ക്.
അശാന്തമായ് വന്നതാണീ കൊറോണ
എത്രെത്ര മാനവ ജീവിതങ്ങൾ
തട്ടിപ്പറിച്ചു ഈ കൊറോണ.
എന്നിരുന്നാലും വേണ്ട ഭയം ഇനി
ഉണ്ട് നമുക്ക് രക്ഷാകരം
ആതുരസേവകർ, സാമൂഹ്യ സേവകൾ.
ദൈവിക ശക്തി നിറഞ്ഞവരായ്
മാനവ ജീവനെ രക്ഷിച്ചെടുക്കുവാൻ.
അശ്രാന്ത പരിശ്രമം ചെയ്തിടുന്നോർ
ഓർക്കണം അവരെ നമ്മുടെ പ്രാർത്ഥനയിൽ
ഓർക്കണം അവരെ നന്ദിയോടെ
സ്വയരക്ഷയും വേണം.നമ്മളും ശ്രദ്ധയായി
കൈകൾ കഴുകണം.അകലം പാലിക്കണം.
കൂടെയുള്ളവരെയും ഓർത്തിടണം.
ഒരു മന്ത്രം മാത്രം മുഴങ്ങട്ടെ ഭൂമിയിൽ
"ലോകാ സമസ്താ സുഖിനോ ഭവന്തു "