എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ മാറികൊണ്ടിരിയ്ക്കുന്ന മലയാളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറികൊണ്ടിരിയ്ക്കുന്ന മലയാളികൾ

കേരളം ദൈവത്തിന്റെ സ്വന്തം നാട്, പ്രകൃതി ഭംഗി കൊണ്ട് ഏറ്റവും അനുഗ്രഹീതമായ നാട്.അങ്ങനെയാണ് നമ്മുടെ നാടിന്റെ ഭാഷയ്ക്ക് മലയാളം എന്ന പേര് പോലും വന്നത്. എന്നാൽ എന്താണ് നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ. മലകൾ ഇടിച്ചുനിരത്തികൊണ്ട് നിരവധി കെട്ടിടങ്ങൾക്ക് അടിമയായി പോകുന്ന നമ്മുടെ പ്രകൃതി. പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞ് മണ്ണിന്റെ ഘടന നശിപ്പിക്കുന്നു. അമിതമായി ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബണുകൾ ഓസോൺ പാളിയിൽ വിള്ളലിന് കാരണമാകുന്നു. അൾട്രാവയലറ്റ് വികിരണങ്ങൾ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവയെ വേണ്ടവിധത്തിൽ ജീവിക്കാൻ അനുവദിക്കുക, പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക, എന്നതെല്ലാമായിരുന്നു പണ്ട് കാലത്തെ മനുഷ്യരുടെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്നത്. മലകൾ ഇടിച്ച് നിരത്തികൊണ്ട്, ആഴ പ്രദേശങ്ങൾ നികത്തികൊണ്ട്, വലിയ വലിയ കെട്ടിടങ്ങൾ പണുതുയർത്തുക എന്ന ലക്ഷ്യത്തിലാണ് പുതുതലമുറ.

നമ്മൾ പ്രകൃതിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പ്രക‍ൃതി തിരിച്ചു നൽകിയ മഹാപ്രളയങ്ങൾ, പ്രകൃതിയുടെ ജീവനായ അനേകം മരങ്ങൾ നമ്മൾ മുറിച്ച് മാറ്റുമ്പോൾ പ്രകൃതിയുടെ ഘടന തന്നെ മാറുകയാണ്. സമ്പന്നരും, ദരിദ്രരും ഒരേ കുടിലിൽ അന്തിയുറങ്ങേണ്ടി വന്ന ദിനങ്ങൾ, മറക്കാൻ കഴിയുമോ? ആഘോഷ തിമർപ്പിൽ ഉറങ്ങേണ്ടിയിരുന്ന ആ ഓണക്കാലം,ആ പ്രളയം കൊണ്ടുപോയ അനേകം മനുഷ്യരും, ജന്തുജാലങ്ങളും, സമ്പന്നരും ദരിദ്രരും കൈ നീട്ടി വന്ന ദിനങ്ങൾ, ഇതെല്ലാം നമ്മുടെ മനസ്സിൽ നിന്ന് മറക്കാൻ പറ്റുമോ........

ഫസീഹ ബീഗം
9 എ എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം