എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൊറോണ ശാസ്ത്രബോധത്തിന്റെ പ്രചാരകൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ശാസ്ത്രബോധത്തിന്റെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ശാസ്ത്രബോധത്തിന്റെ പ്രചാരകൻ
കോവിഡ് 19 എന്ന മഹാമാരി ക്കെതിരെയുള്ള യുദ്ധം മാനവരാശിയെ  ശാസ്ത്രത്തിന്റെ പ്രചാരകൻ ആക്കി  മാറ്റി യിരിക്കുന്നു.
               ശാസ്ത്രം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും നമ്മുടെ സമൂഹം ഇപ്പോഴും അന്ധവിശ്വാസങ്ങൾ പിൻ തുടർന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും ആൾദൈവങ്ങൾക്കും കൊറോണ വൈറസിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ പറ്റില്ല എന്ന പാഠമാണ് ഈ കൊറോണ  കാലം നമ്മളെ പഠിപ്പിച്ചത്.ശാസ്ത്രബോധം സൃഷ്‌ടി ക്കലാണ് ശാസ്ത്രപഠനത്തിന്റെ ലക്ഷ്യം എന്ന് കോവിഡ് -19 തെളിയിച്ചു.  ശാസ്ത്രബോധവും സാമൂഹിക നീതിയും കൂടി കൈകോർത്തിട്ടാണ് കേരളം അതിജീവനത്തിനന്റെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്നത്. ചില  രാജ്യങ്ങളെ പോലെ  ഈ സാഹചര്യത്തെ ഒരു കച്ചവടസാധ്യത ആക്കി മാറ്റാതെ എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച കേരളം ലോകരാജ്യങ്ങൾക്കിടയിൽ ഒരു മാതൃകയായി തീർന്നിരിക്കുകയാണ്. ശാസ്ത്രീയ അടിത്തറയുള്ള ഒരു നവ സമൂഹത്തെ സൃഷ്ടിക്ക്‌ കോവിഡ് 19 വഴിതെളിക്കുമെന്ന് എന്ന് നമുക്ക് പ്രത്യാശിക്കാം.


ജിഷ്ണു. കെ. പി
9 B എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം