എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/കൊറോണ ശാസ്ത്രബോധത്തിന്റെ പ്രചാരകൻ
കൊറോണ ശാസ്ത്രബോധത്തിന്റെ പ്രചാരകൻ
കോവിഡ് 19 എന്ന മഹാമാരി ക്കെതിരെയുള്ള യുദ്ധം മാനവരാശിയെ ശാസ്ത്രത്തിന്റെ പ്രചാരകൻ ആക്കി മാറ്റി യിരിക്കുന്നു. ശാസ്ത്രം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും നമ്മുടെ സമൂഹം ഇപ്പോഴും അന്ധവിശ്വാസങ്ങൾ പിൻ തുടർന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും ആൾദൈവങ്ങൾക്കും കൊറോണ വൈറസിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ പറ്റില്ല എന്ന പാഠമാണ് ഈ കൊറോണ കാലം നമ്മളെ പഠിപ്പിച്ചത്.ശാസ്ത്രബോധം സൃഷ്‌ടി ക്കലാണ് ശാസ്ത്രപഠനത്തിന്റെ ലക്ഷ്യം എന്ന് കോവിഡ് -19 തെളിയിച്ചു. ശാസ്ത്രബോധവും സാമൂഹിക നീതിയും കൂടി കൈകോർത്തിട്ടാണ് കേരളം അതിജീവനത്തിനന്റെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്നത്. ചില രാജ്യങ്ങളെ പോലെ ഈ സാഹചര്യത്തെ ഒരു കച്ചവടസാധ്യത ആക്കി മാറ്റാതെ എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച കേരളം ലോകരാജ്യങ്ങൾക്കിടയിൽ ഒരു മാതൃകയായി തീർന്നിരിക്കുകയാണ്. ശാസ്ത്രീയ അടിത്തറയുള്ള ഒരു നവ സമൂഹത്തെ സൃഷ്ടിക്ക് കോവിഡ് 19 വഴിതെളിക്കുമെന്ന് എന്ന് നമുക്ക് പ്രത്യാശിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം