കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
03:01, 12 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijun (സംവാദം | സംഭാവനകൾ)
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
12-02-2010Bijun




കണ്ണൂര് ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍‍ ഒന്നാണ് കാടാച്ചിറ ഹൈസ്കൂള്‍. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹൈ സ്കൂളിനേക്കാള്‍ മുന്നെ പിറന്ന വിദ്യാലയങള്‍ വിരലിലെണ്ണാവുന്നവ മാത്രം.

ചരിത്രം

ഔഷധത്തോട്ടം

1946 ല്‍ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നാഴികകള്‍ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ്‌ കാടാച്ചിറ ഹൈസ്കൂള്‍ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകള്‍ ചാരിറ്റബള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണന്‍ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവര്‍ത്തനം മുന്നോട്ടു പോകുകയും കെട്ടിടം നിര്‍മ്മാണം ആരംഭിക്കുകയും ക്ലാസുകള്‍ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തില്‍ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താല്‍ അവിടെ തുടര്‍ന്ന് പിന്നീട് പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റന്‍ കെ കെ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, രൈരു നായര്‍, രയരംകണ്ടി കുഞിരാമന്‍ തുടങിയവരുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ അംഗങളെ ചേര്‍ക്കുകയും സംഭാവന സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

5 കെട്ടിടം, 32 കളാസ് മുറികള്‍, വിശാലമായ കളിസ്ഥലം, മികച്ച ബാസ്കറ്റ് ബാള്‍ കോര്ട്ട്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നീ സൗകര്യങള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റോഡ് സുരക്ഷക്ലബ്ബ് (ഗവ. അംഗീകൃതം)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഏറ്റവും മികച്ച ഔഷധത്തോട്ടം

മാനേജ്മെന്റ്

കാടാച്ചിറ എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മാനേജര്‍ കെ ബാഹുലേയന്‍ നമ്പ്യാര്‍

A Tour photo
ജൂണ്‍ 5 പരിസ്ഥിതി ദിനം. മരം നട്ടുപിടിപ്പിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബാലകൃഷ്ണ പണിക്കര്‍, പി ജി വെങ്കിടേശ്വര അയ്യര്‍, കൃഷ്ണ അയ്യര്‍, വി ഗോവിന്ദന്‍, ടി വാസുദേവന്‍ നമ്പ്യാര്‍, എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, വി കേശവന്‍ നമ്പൂതിരി, പി വി കുഞമ്പു നായര്‍, എന്‍ പി രാഘവന്‍, ജി ഓമന അമ്മ, ജി ഗോപാലപ്പിള്ള, എ ജയലക്ഷ്മി, പി ഉമാവതി, പി രാജു, കെ ശ്രീധരന്‍ നായര്‍, കെ കെ നാരായണന്‍, എ രാഘവന്‍, എം ഭവാനി, പി കെ നിര്‍മ്മല, ടി ശിവദാസന്‍

സാമൂഹ്യ സാംസ്കാരിക രംഗങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അനേകം പ്രശസ്തരായ അധ്യാപകരുടെ സേവനം ലഭിക്കുവാന്‍ കാടാച്ചിറ ഹൈസ്കൂളിന് ഭാഗ്യം സിദ്ധിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ബാസ്കറ്റ് കളിക്കാരിലൊരാളായ ശ്രീ ടി വാസുദേവന്‍ നമ്പ്യാര്‍, പ്രമുഖ സാഹിത്യകാരന്‍ ഡോ. ടി പി സുകുമാരന്‍, അനേകം നാടകങള്‍ രചിക്കുകയും സം വിധാനം ചെയ്യുകയും ജില്ലയ്ക്കകത്തും പുറത്തും അനേകം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത ശ്രീ കെ പി അച്ചുതന്‍ നമ്പ്യാര്‍, ആശാന്റെ കൃതികള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത ശ്രീ കെ ചാത്തുക്കുട്ടി, സംസ്കൃതത്തില്‍ അസാമാന്യ പണ്ഡിത്യം നേടിയിരുന്ന ശ്രീ എം നാരായണന്‍ നമ്പ്യാര്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ സി ജി ശാന്തകുമാര്‍, ആകാശവാണി സം പ്രേഷണം ചെയ്ത നാടകങളില്‍ ശബ്ദം നല്‍കിയ അനുഗ്രഹീത നടനായിരുന്ന ശ്രീ ടി വി ബാലകൃഷ്ണന്‍ തുടങിയവര്‍ അവരില്‍ ചിലര്‍ മാത്രം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ കെ സുധാകരന്‍ എം പി, ശ്രീ പി ശശി, പുഴക്കല്‍ വാസുദേവന്‍, ശ്രീ കെ സി കടമ്പൂരാന്‍ തുടങിയ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിറഞുനില്‍ക്കുന്നവര്‍, ലോകാധ്യാപക സംഘടനയുടെ നേതാവും കെ എ പി ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ശ്രീ എം ടി കുഞിരാമന്‍ നമ്പ്യാര്‍, പ്രമുഖ സാഹിത്യകാരന്‍ ഡോ എന്‍ മുകുന്ദന്‍, ജില്ലയിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകന്‍ ശ്രീ എന്‍ കെ കൃഷ്ണന്‍, ആകാശവാണിയിലെ ഇപ്പോഴത്തെ പ്രമുഖരിലൊരാളായ ശ്രീ വി ചന്ദ്രബാബു ഇങിനെ പലരും ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌

വഴികാട്ടി

<googlemap version="0.9" lat="11.84202" lon="75.437708" zoom="18" width="400" height="550" selector="no" controls="none">11.841353, 75.437869Kadachira High School</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.