ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/രക്ഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രക്ഷകൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രക്ഷകൻ


പ്രകൃതിക്ക് രക്ഷകനാം....
കിരീടവീര കോവിഡേ !
മർത്ത്യനെ നല്ല മനുജനാക്കി
മർത്ത്യലോകം കാത്തവനെ.
കാറില്ല ജീപ്പില്ല ലോറിയില്ല-റോഡിൽ
ചീറിപ്പായും ബൈക്കുകളില്ല
അപകടമരണം കേൾപ്പാനില്ല.
പീഢനമില്ല മോഷണമില്ല
ഇത്യാദി വർഗ്ഗത്തെ കൺമാനില്ല.
ബീപിയില്ല കൊളസ്ട്രോളുമില്ല
വീട്ടമ്മമാർക്ക് മനോഹരകാലം.
അന്നവിചാരം മുന്നവിചാരം-
ഇന്നത്തേക്കെന്താ? സ്പെഷ്യൽ ഡിഷ്.
ബാറില്ല ബിയറില്ല
ബിവറേജിൽ ക്യൂവില്ല
കണ്ണീരുമില്ല കലഹമില്ല
കണ്ണായ ജീവിതം മാത്രമുള്ളൂ!
ചുറ്റലില്ല കറക്കമില്ല
ചുറ്റിതിരിഞ്ഞു നടത്തമില്ല
കല്ല്യാണം പാലുകാച്ച് നൂലുകെട്ട്
എല്ലാം ചടങ്ങായിമാറുന്നു ആഘോഷങ്ങൾ-
ആഢംബരമില്ല ആർഭാടമില്ല
ആനന്ദം മാത്രമേ വീട്ടിലുള്ളൂ.
മിണ്ടിപറയാൻ ആളുണ്ട്
മിണ്ടാതിരിക്കാൻ നേരമില്ല
സമയക്കുറവില്ല ആദിയില്ല
സമാധനമായിട്ടൊന്നുറങ്ങാൻ.
ഫിഷില്ല മീറ്റില്ല നീറ്റലില്ല
ഫ്രഷായിട്ടൊരു കവർ മിൽക്ക് മാത്രം.
മായമല്ല മന്ത്രമല്ല മലീനമല്ല
മാലോകർവാഴും മലയാള നാട്....!

 

മിധു എസ് മധു.
6 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തീരിവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത