ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/കോവിഡിന്റെ അനുഭവക്കുറിപ്പ്
കോവിഡിന്റെ
അനുഭവക്കുറിപ്പ് ( ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന്)[കഥ ]
വളരെ പ്രതീക്ഷയോടും അതിലേറെ ഉത്സാഹത്തോടെ യുമാണ് ഞങ്ങൾ ചൈനയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തിയത്. വല്ലാത്ത ത്രില്ലിൽ ആയിരുന്നു ഞങ്ങൾ. മറ്റു രാജ്യങ്ങളിൽ ഒക്കെ അസൂയർഹമായ രീതിയിൽ എന്റെ കൂട്ടർ പെരുകി വിഹരിക്കുന്നതറിഞ്ഞപ്പോൾ ഞങ്ങളും ആഹ്ലാദത്തിമിർപ്പിൽ ആയി. "ഞങ്ങളുടെ ഭാഗ്യം! ഞങ്ങൾക്കുള്ള വിളനിലമായി കിട്ടിയത് സഹ്യസാനുക്കൾ കോട്ടകെട്ടിയ .... കേരനിരകൾ തലയാട്ടി വിളിക്കുന്ന..... നെൽ ഓലകൾ ചാഞ്ചാട്ടം ആടുന്ന ഹരിത സുന്ദരമായ പുണ്യഭൂമി.. ! ഇറ്റലിയിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും ഞങ്ങളുടെ കൂട്ടർ കൂടുതലായി എത്തിയപ്പോൾ ഈ നാട്ടിൽ നിറഞ്ഞാടാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ അത്യാവേശത്തോടെ പാഞ്ഞടുത്ത ഞങ്ങൾ കണ്ട കാഴ്ചകൾ.... പ്രതിരോധമാണ് പ്രതിവിധി എന്ന് വളരെ നേരത്തെ തന്നെ മനസ്സിലാക്കിയ വിദ്യാസമ്പന്നരായ ആളുകൾ ശാരീരിക അകലം പാലിച്ച് സാമൂഹിക വ്യാപനം തടയാൻ നിശ്ചയദാർഢ്യം എടുത്ത ജനങ്ങൾ മാനുഷിക അകലം പാലിക്കുംമ്പോഴും മാനസികമായ ഇഴയടുപ്പം കൊണ്ട് സുദൃഢമാക്കുന്ന ഐക്യ ശക്തി അകലെ ആയിരിക്കുമ്പോഴും ഞങ്ങളെ ഉന്മൂലനാശനം ചെയ്യാനുള്ള വിദ്യകൾ ആധുനിക സാങ്കേതിക മാർഗ്ഗങ്ങളിലൂടെ പരസ്പരം കൈമാറുന്ന കാഴ്ചകൾ സുസജ്ജമായ ആശുപത്രികളും മുന്നണി പോരാളികളായ കരുത്തരായ ആരോഗ്യപ്രവർത്തകരും ഞങ്ങളുടെ പേടിസ്വപ്നമായ സോപ്പ് കൊണ്ടു നിരന്തരം വൃത്തിയാക്കപെടുന്ന കൈകൾ വായിലൂടെയും മൂക്കിലൂടെയും ഉള്ള പ്രവേശനത്തെ തടയാൻ കെട്ടപ്പെട്ട മാസ്കുകൾ ശക്തമായ ലോക്ക് ഡൗൺ സംവിധാനം- കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവരെ നേരിടാൻ സദാ ജാഗരൂകരായ പോലീസ് സേന അതിജീവനത്തിനായി ഏത് അറ്റം വരെ പോകാൻ സന്നദ്ധമായ ഗവൺമെന്റ് സംവിധാനങ്ങൾ അതെ, ഞങ്ങൾക്കെതിരെ വലിയ ഒരു പട അണിനിരക്കുന്നതായി ഞങ്ങൾ കാണുന്നു അതിൽ പ്രഗൽഭരായ ഡോക്ടർമാർ, ഉൾക്കരുത്തുള്ള നഴ്സുമാർ, ചുറുചുറുക്കുള്ള ശുചീകരണ ജോലിക്കാർ, എന്തും നേരിടാൻ ഉറച്ച പോലീസ് സൈന്യം, ജനപ്രതിനിധികൾ, സർവോപരി നിശ്ചയദാർഢ്യമുള്ള ഒരു ഭരണ സംവിധാനം. ഇവരുടെ പിന്നിൽ ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായി ഞങ്ങളെ വെല്ലുവിളിക്കുന്ന ചുണക്കുട്ടികളായ മലയാളി മക്കൾ ഇല്ല..... ഞങ്ങളുടെ ശക്തി ചോരുകയാണ്. ഇവിടെ നില നിൽക്കാനാവില്ലെന്ന് ഞങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നു." ഇത് നിനക്ക് പറ്റിയ വിളനിലം അല്ലടാ മോനെ" എന്ന് ആരോ വിളിച്ചു പറയും പോലെ..... ഞങ്ങൾ ഇപ്പോൾ വ്യക്തമായി കാണുന്നു. ഞങ്ങളെ നേരിടുന്നതിനായി ലക്ഷക്കണക്കിന് ബെഡ്ഡുകളും വെന്റിലേറ്ററുകളും ഐസിയു സംവിധാനങ്ങളുമായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന നിരവധി ഹോസ്പിറ്റലുകൾ.
അതിജീവനത്തിനായി ഏതറ്റവും വരെ പോകുന്ന കേരളീയരെ..., നിങ്ങളുടെ മുന്നിൽ ഞങ്ങൾ ശിരസ്സ് നമിക്കുന്നു. ഞങ്ങളുടെ ആയുസ്സ് ഇനി ഏതാനും ദിവസങ്ങൾ മാത്രം എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ...., നിങ്ങൾ വേറെ ലെവൽ ആണ് അല്പം അസൂയയോടെ പറയട്ടെ...., ഇത് ദൈവത്തിന്റെ നാട് തന്നാ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കടുത്തുരുത്തി ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ