അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പൊട്ടിക്കൂ കണ്ണികളേ

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) ('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= പൊട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരവൃക്ഷം - ലേഖനം

പൊട്ടിക്കാം കണ്ണികളേ.


       ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പിടിയിൽ പെട്ട്, സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം  നമ്മൾ വീട്ടിലാണല്ലോ. ഈ പ്രത്യേക സാഹചര്യത്തിൽ ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണല്ലോ. നമ്മുടെ കൈകളിലൂടെയും, സ്രവങ്ങളിലൂടെയും, വായുവിലൂടെയും ഈ രോഗാണു പരക്കുന്നതാണ്. അതു കൊണ്ട് തന്നെ വ്യാപനം തടയാനായി 'കൈ കഴുകാം പ്രതിരോധിക്കാം, മാസ്ക്ക് ധരിക്കാം കണ്ണികൾ പൊട്ടിക്കാം' എന്ന മുദ്രാവാക്യം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. ഇന്നത്തെ ഈ അവസ്ഥയിൽ ശുചിത്വത്തിന്റെ ഒരു ഭാഗമാണ് മാസ്ക് ധരിക്കൽ. അതിലൂടെ നമുക്ക് വായുവി ലൂടെ പകരുന്ന, കോവിഡ് പോലുള്ള ഒരു പാട് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. ആയതിനാൽ വ്യക്‌തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം. അതുപോലെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും നാം മനസിലാക്കേണ്ടതുണ്ട്. . അതു വഴി നമുക്ക് നമ്മുടെ തലമുറയെ മാറാരോഗങ്ങളിൽ നിന്നും സംരക്ഷിക്കാം. അതോടൊപ്പം നമ്മുടെ നാടിനെ നിലനിർത്താം. വരും തലമുറയ്ക്ക് മാതൃക നല്കാം.
നിരഞ്ജന P.P
4 c അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം