ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും ആരോഗ്യവും

ഒരു മനുഷ്യന്റെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശുചിത്വം.ശുചിത്വം എന്ന ചിന്ത അവന്റെ ആരോഗ്യത്തിൽനിന്നും ഉണ്ടായതാണ്.വ്യക്തിശുചിത്വമാണ് അതിൽ ഏറ്റവും പ്രധാനം.ഇതിലൂടെ പരിസ്ഥിതിശുചിത്വവും സാമുഹികശുചിത്വവുമെല്ലാം നടക്കും.നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം.ഇല്ലങ്കിൽ പലവിധത്തിലുള്ള മാരകപകർച്ചവ്യാധികളും നമ്മെയും ചുറ്റുമുള്ളവരെയും പിടികൂടും. ജലത്തിലുടെയും വായുവിലൂടെയുംസമ്പർക്കത്തിലൂടെയുംചെറുകീടാണുക്കൾനമ്മിലേക്ക്കടന്നുവരുന്നു.അവയെ ശുചിത്വം എന്ന പ്രതിരോധംകൊണ്ട് നമുക്ക് തുരത്തിയോടിക്കാനാവും.അതിനായി നാമെല്ലാവരും പ്രയത്നിക്കണം. കൊറോണ എന്ന വൈറസിനെ പേടിച്ച് ഇന്ന് നാമെല്ലാവരും വീടിനുള്ളിൽത്തന്നെയാണ്.ലോകം മുഴുവനും അടച്ചുപുട്ടിയിരിക്കുകയാണ്.നാം ഒത്തൊരുമിച്ച് സാമൂഹ്യഅകലംപാലിച്ച് പോരാടുന്നു.ശുചിത്വമെന്ന ആയുധം മുറുകെ പിടിച്ചുകൊണ്ട് അതിനെ നാം തുരത്തും. നമ്മുടെനാടായ കേരളം ലോകത്തിനുതന്നെ മാതൃകയായി മുന്നോട്ട് കുതിക്കുന്നു. ഇത്തിരി ശ്രദ്ധയിലൂടെ ഒത്തിരി ആരോഗ്യവും ശുചിത്വവും നിറഞ്ഞ നല്ലൊരുനാളെയും നമുക്ക് വാർത്തെ ടുക്കാം.

ബിസ്മിത ജലാൽ
3 C ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം