ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോനയുടെ ലോകം"
കൊറോനയുടെ ലോകം
കരടി:ഹാ ഹാ, നോക്കൂ കൂട്ടുകാരെ ഒരു നിയന്ത്രണവും ഇല്ലാതെ ലോകം മുഴുവൻ ചുറ്റിയടിച്ചു നടന്ന മനുഷ്യരിന്നു കൂട്ടിലടച്ച പോലെ വീട്ടിൽ ഇരിക്കുകയാണ്. വവ്വാൽ :അതെ, എല്ലാം പിടിച്ചടക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്ന മനുഷ്യരുടെ ഇന്നത്തെ അവസ്ഥ നോക്കൂ.... കഷ്ടം തന്നെ... പാമ്പ് : ഓരോ ദിവസം കഴിയും തോറും മനുഷ്യരുടെ അവസ്ഥ കഷ്ടം ആയി വരികയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. എലി : ഈ മനുഷ്യർക്ക് ഇങ്ങനെ തന്നെ വരണം. വിശക്കുമ്പോൾ വല്ല കപ്പയോ അരിയോ എടുത്തു തിന്നുന്ന എന്നെ വിഷം വച്ച് കൊല്ലുന്ന സ്വഭാവം ആയിരുന്നല്ലോ ഇവറ്റകൾക്ക്. നായ : അങ്ങനെ പറയരുത് മനുഷ്യർ നല്ല സ്നേഹം ഉള്ളവരാണ്. അവർ പുറത്തിറങ്ങാതിരിക്കുന്നതു കാരണം ഞാനിപ്പോൾ പട്ടിണിയിലാണ്. ഹോട്ടലുകൾ വരെ അടച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഞാൻ പട്ടിണി കിടന്നു ചാവും. കോഴി : അഹങ്കാരികൾ... എന്റെ വർഗത്തെ കൊന്നു തിന്നാൻ തീരെ മടിയില്ലാത്തവർ. കൂട്ടിൽ കിടന്നു മരണ ഭയം എന്താണെന്നു ഇവറ്റകൾ ഒന്നറിയട്ടെ. മൂങ്ങ : അങ്ങനെയല്ല സുഹൃത്തേ... ഇതൊക്കെ ആഹാര ശൃംഖലയിൽ പെട്ടതാണ്. മനുഷ്യർ ഇല്ലാതായാൽ ഈ ലോകം തന്നെ നശിച്ചു പോകും. പൂച്ച : അതെ, മനുഷ്യർ വളരെ സ്നേഹം ഉള്ളവരും ദയാലുക്കളും ബുദ്ധിമാന്മാരും ആണ്. ഈ മഹാമാരിയെ തുരത്തി അവർ വീണ്ടും പഴയപോലെ തിരിച്ചു വരും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ