ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ആത്മകഥ
പത്തായം
ഉണ്ണി നീ ഉറങ്ങിയോ? എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്. ആരാ ഇത്? ഞാൻ തന്നെ പത്തായം. ഉം പറഞ്ഞോളൂ...ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് എന്ന് നിനക്കറിയാമോ? ഈ തറവാട്ടു പറമ്പിലെ ലക്ഷണമൊത്ത പ്ലാവ് മുത്തശ്ശിയായിരുന്നു ഞാൻ. നിന്റെ അപ്പൂപ്പൻ ആശാരി കളെയും കുറച്ച് ആളുകളെയും കൂട്ടി വന്ന് എന്നെ വെട്ടിവീഴ്ത്തി. ഞാൻ എത്രമാത്രം വേദന സഹിച്ചെന്നോ. എന്നെ ചെത്തി നല്ല ഭംഗി ആക്കി മുറിച്ചു. എന്നിട്ട് ഇങ്ങനെ ആക്കി. പണ്ടുകാലത്ത് ആളുകൾ സ്വർണവും പണവും സാധനങ്ങളുമെല്ലാം സൂക്ഷിച്ചു വെക്കാൻ എന്നെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എന്നെ ആർക്കും വേണ്ട. കൂറകളും എലികളും എന്നെ അവരുടെ വീട് ആക്കി മാറ്റി. ചില ആളുകൾ എന്റെ കൂട്ടുകാരെ മുറിച്ച് വീട്ടുപകരണങ്ങളും മറ്റും ആക്കി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ