എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ജലമലിനീകരണം
ജലമലിനീകരണം
ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം.കുളം തടാകം,നദി,കായൽ,കടൽ,ഭൂഗർഭജലസ്രോതസ്സ് പോലെയുള്ള ജലാശയങ്ങൾ മലിനമാക്കുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണമാണ് ജലമലിനീകരണം സംസ്കരണം നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ മാലിന്യങ്ങൾ നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കണ്ടെത്തുമ്പോഴാണ് പൊതുവേ ജലമലിനീകരണം ഉണ്ടാകുന്നത്. കാരണങ്ങൾ: ജലമലിനീകരണത്തിന് കാർബണിക അകാർബണിക പദാർത്ഥങ്ങൾ കാരണമാകുന്നു. ജലം മികച്ച ഒരു ലായകം ആയതിനാൽ ചെറിയ അളവിലും പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു. ഇത് ജലമലിനീകരണ സാധ്യത വർദ്ധിപ്പിക്കുന്നു. ജൈവ വിഘടനത്തിന് വിധേയമാകുന്ന കാർബണിക വസ്തുക്കൾ ശുദ്ധീകരണ പ്രകൃതി പ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണിക തന്മാത്രകളുടെ സൂക്ഷ്മാണുക്കൾ വിഘടിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങൾ ആക്കി മാറ്റുന്നു.ജലത്തിലെ ഓക്സിജനെ ഉപയോഗിക്കുന്നതിനാൽ ലയിച്ചുചേരുന്ന പദാർത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജൻറെ അളവ് ഗണ്യമായി കുറയുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ