സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കരുത്തോടെ കരുതലോടെ കനിവോടെ.... .

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തോടെ കരുതലോടെ കനിവോടെ....

കരുത്തോടെ കരുതലോടെ കനിവോടെ.... അതിജീവനം (ലേഖനം )

               മാനവരാശി  ഇന്ന് ഒരു  ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരു  പക്ഷെ നമ്മുടെ  തലമുറ  നേരിടേണ്ടി  വന്നതിൽ വച്ച്  ഏറ്റവും  വലിയ പ്രതിസന്ധി. കൊറോണ എന്ന സൂക്ഷ്മാണു  കാല  ദേശ  അതിർവരമ്പുകൾ  മറികടന്നു അതിന്റെ  ഭീകരതാണ്ഡവം  തുടർന്നുകൊണ്ടേയിരിക്കുന്നു. ജാതി മത ഭേദമന്യേ,  സാമൂഹിക സാമ്പത്തിക  വിവേചനമില്ലാതെ,  കണ്ണുചിമ്മി തുറക്കും മുൻപേ മരണം അതിന്റെ പത്തി വിടർത്തിയാടാൻ  തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ചൈനയിലെ വുഹാനിൽ ജന്മംകൊണ്ട്, അതിർത്തികൾ താണ്ടി  ലോകമാസകലം പടർന്നു പന്തലിച്ച കോവിഡ് -19, ജനുവരി 30ന് ദൈവത്തിന്റെ സ്വന്തം നാട്ടിലും അതിന്റെ സാന്നിധ്യം അറിയിച്ചു. 
            ആതുര ചികിത്സ  രംഗത്ത് പ്രവർത്തിക്കുന്നവരുടെയും നിയമപാലക്കാരുടെയും ഭരണാധികാരികളുടെയും ഒപ്പം, സുമനസ്സുകളായ സാധാരണക്കാരുടെയും നിദാന്തമായ ജാഗ്രതയും ഒറ്റക്കെട്ടായ പരിശ്രമങ്ങളും കൊണ്ട്  ഈ മഹാമാരിയെ ഒരു  പരിധി വരെ പ്രതിരോധിക്കാൻ  നമുക്ക്   സാധിച്ചു എന്നത്  അഭിനന്ദനാർഹമാണ്. 
             ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിർദേശം ശിരസാവഹിച്ചു കൊണ്ട് വ്യക്തി ശുചിത്വം പാലിച്ചു കൊണ്ടും,  കരം കോർക്കാതെ മനസുകൾ തമ്മിൽ കോർത്തും,  ഒറ്റക്കിരുന്ന് ഒറ്റക്കെട്ടായി ഈ മഹാ വ്യാധിയെ നാം അതിജീവിക്കുക തന്നെ ചെയ്യും. 
        ഇത്തരുണത്തിൽ ആരോഗ്യ പ്രവർത്തകരുടെ ത്യാഗ  സേവനങ്ങൾ നന്ദി വാക്കുകളോടെ വേണം നാം ഓർമിക്കേണ്ടത്. ആതുരസേവനത്തിന്റെ ഹൃദയ മന്ത്രവുമായി രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തജീവന്റെ താളവും ഒന്നു തന്നെയാണെന്ന് തിരിച്ചറിയുന്ന ഒട്ടേറെ ആരോഗ്യ പ്രവർത്തകരുടെ പ്രതിബദ്ധത ഈ കോവിഡ് കാലത്തെ നേരിടാൻ നമുക്ക് നൽകുന്ന  ആത്മധൈര്യം വലുതാണ്. വിളക്കേന്തിയ വനിത ഫ്ലോറെൻസ് നൈറ്റിംഗേൽന്റെ  സേവനപാരമ്പര്യം ഇപ്പോഴത്തെ ഭീതിതമായ സാഹചര്യത്തിലും സമർപ്പണത്തോടെ നിർവഹിക്കുന്ന എത്രയോ കനിവിന്റെ മാലാഖമാരെ നമുക്ക് രാജ്യത്തുടനീളം കാണാനാകും. 

കരുതലിന്റെ ഈ കാരുണ്യ സ്പർശമുള്ളിടത്തോളം കാലം, കനിവോടെ, കരുത്തോടെ നാം അതിജീവിക്കുക തന്നെ ചെയ്യും.

അഖിയ ജി ഗോമസ്
8 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം