കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/നമുക്ക് ഒറ്റക്കെട്ടായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KADAMBUR EAST U P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒറ്റക്കെട്ടായി നേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് ഒറ്റക്കെട്ടായി നേരിടാം

ലോക ജനതയെയാകെ ഭീതിയിലാഴ്ത്തി കോവിഡ് 19 പടർന്നു പിടിക്കുകയാണ് .നമ്മുടെ രാജ്യവും ഈ വെല്ലുവിളി നേരിടാൻ ഒറ്റകെട്ടായി മുന്നിട്ടിറങ്ങുകയാണ് . അതിജീവനത്തിന്റെ ഈ നാളുകൾ ഉല്ലാസ ഭരിതമാക്കാൻ ഞങ്ങൾ കുട്ടികൾക്ക് പലതരം കളികളിലൂടെയും വിനോദങ്ങളിലൂടെയും സാധിക്കണം .ഭയമല്ല ജാഗ്രതയാണ് വേണ്ടത് .ആളുകളുടെ ഒത്തുചേരലും കൂടിച്ചേരലും ഒഴിവാക്കാനാവില്ലെങ്കിൽ പരിമിതപ്പെടുത്തുക തന്നെ വേണം. കൊറോണയെ തടുക്കാനായി സാമൂഹിക അകലം പാലിക്കുക ,വീടിനു വെളിയിൽ പോയിവന്നാൽ സാനിറ്റിസെർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക ,ദിവസവും രണ്ടു നേരം കുളിക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നീ നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം .ലോകമൊട്ടാകെ കൊറോണയെന്ന ഭീതി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.ദിവസേനെ രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് .വളരെ ഭയാനകമായ രോഗമാണെന്നറിഞ്ഞിട്ടും രാപ്പകളില്ലാതെ അതിനു വേണ്ടി അധ്വാനിക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ .അവർ മനുഷ്യരല്ല സ്വർഗ്ഗത്തിൽ നിന്നും വന്ന മാലാഖ മാരാണ് .നമ്മളിൽ ചിലരെ മരണത്തിൽ നിന്നും രക്ഷിക്കുന്ന മാലാഖമാർ ...അവരെ ആദരിക്കാനായി ഇന്ത്യയിലെ ജനങ്ങൾ കൈകൾ മുട്ടിയും പാത്രങ്ങൾ മുട്ടിയും ശബ്‌ദമുണ്ടാക്കുകയും കൂടാതെ ഏപ്രിൽ 5 നു രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദുതി വിളക്കുകൾ അണച്ചു ,ഇരുട്ടിനെ അകറ്റാൻ മൺ ചിരാതു ,ടോർച്ചു പ്രകാശിപ്പിച്ചോ ആദരവ് കാട്ടണം എന്ന നമ്മുടെ ബഹുമാന്യനായ പ്രധനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനവും നമ്മുടെ രാജ്യത്തെ മുഴുവൻ ഉള്ള ജനങ്ങൾ പാലിച്ചു ,ഇതിലൂടെ തന്നെ നമുക്കു മനസ്സിലാക്കാം നമ്മുടെ രാജ്യം ഒറ്റക്കെട്ടാണെന്ന് .ജാതി മത ഭേദ മന്യേ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിത് .ഇവിടെ ഭയമില്ല ജാഗ്രതയാണ് ആവശ്യമെന്നു ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു .

മഞ്ജിമ . കെ
6 A കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം