Schoolwiki സംരംഭത്തിൽ നിന്ന്
ടിങ്കുവിന് വന്ന മാറ്റം
ഒരിടത്ത് ടിങ്കു എന്നു പേരുള്ള ഒരു കുുട്ടി ഉണ്ടായിരുന്നു.അവൾ ഒരു വികൃതിക്കുട്ടിയായിരുന്നു. ആറിൽ പഠിക്കുന്ന കുട്ടി ആയിരുന്നിട്ടും അവൾക്ക് ഒട്ടും വൃത്തി ഉണ്ടായിരുന്നില്ല. അവൾ ദിവസവും കുളിക്കാറില്ലായിരുന്നു. ഉടുപ്പും മാറില്ല. എപ്പോഴും ചെളിയിൽ കളിക്കും. പെരുംമഴയത്തുപോലും ഇറങ്ങിക്കളിക്കും. ഇതുകാരണം ടിങ്കുവിന്റെ അച്ഛനും അമ്മയ്ക്കും അവളെ ആശുപത്രിയിൽ കൊണ്ടുപോകാനേ നേരമുണ്ടായിരുന്നുള്ളൂ. ഒരിക്കൽ ടിങ്കു ചെളിയിൽ കുറെനേരം കളിച്ചു. എന്നിട്ട് കുളിച്ചതുമില്ല. ഉടുപ്പ് മാത്രം മാറ്റി. ഇതുകാരണം അവളുടെ ശരീരം മുഴുവൻ അണുക്കളായി. പിന്നെ കൈകഴുകാതെ ഭക്ഷണം കഴിച്ചപ്പോൾ അവളുടെ വയറ്റിലും അണുക്കളായി. പിന്നെ അവൾക്ക് പനിയായി, ഛർദ്ദിയായി.അവസാനം ടിങ്കുവിനെ അവളുടെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ ടിങ്കുവിന് മരുന്ന് കൊടുത്തു. എന്നിട്ട് ടിങ്കുവിനോട് പറഞ്ഞു : " മോളേ, ശുചിത്വമില്ലെങ്കിലാണ് ഇങ്ങനെ അസുഖങ്ങൾ വരുന്നത്. മോൾ ദിവസവും കുളിക്കണം. ഉടുപ്പും മാറണം. ചെളിയിലൊന്നും ഇനി ഇറങ്ങി നടക്കല്ലേ... നല്ല കുട്ടിയായിരിക്കണം"
ശ്ശോ, ആകെ നാണക്കേടായി. അന്നുതന്നെ ടിങ്കു നല്ല തീരുമാനമെടുത്തു. മാതാപിതാക്കളെ അനുസരിച്ച്, ശുചിത്വം ശീലിക്കാൻ തുടങ്ങി, വൃത്തിയും, വെടിപ്പുമുള്ളവളായി. പിന്നെ അവൾക്ക് അസുഖമൊന്നും വന്നിട്ടില്ല. അവൾക്ക് നല്ല മാറ്റം വന്നു.
കൂട്ടുകാരെ നമുക്കും മുതിർന്നവരെ അനുസരിക്കാം, വൃത്തിയും, വെടിപ്പും ശീലിക്കാം. രോഗങ്ങളോട് വിട പറയാം.
|