ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി നശീകരണം

പരിസ്ഥിതി നശീകരണം എന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങളും പരിസ്ഥിതിയെ പരാമർശിക്കാതെഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രം ആയിയാണ് ലോകം വീക്ഷിക്കുന്നത് .ഇതികാണാപ്പുറങ്ങളിലൂടെ നമുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.

                                             പരിസ്ഥിതി നശീകരണം എന്നാൽ പാടം  ,ചതുപ്പുകൾ മുതലായവ നികത്തൽ ,ജലശ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക ,കുന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴല്കിണറുകളുടെ അമിതമായ ഉപയോഗം ,വ്യവസായശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ  പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം ,അവിടെ നിന്നും ജലാശയങ്ങളിലേക്കു ഒഴുക്കിവിടുന്ന മലിനജലം .പരിസ്ഥിതിയെ എമ്പാടും ഇന്ന്  കാർന്നുതിന്നുന്ന വാഹനങ്ങളിൽ നിന്നുമുള്ള അന്തരീക്ഷ മലിനീകരണം പ്ലാസ്റ്റിക്‌വസ്തുക്കളിലൂടെ ഉണ്ടാക്കുന്ന മലിനീകരണം മൂലംമറ്റജീവജാലങ്ങൾക്കുണ്ടാകുന്നനാശം,കൃഷിയിടങ്ങളിൽഉപയോഗിക്കുന്നരാസകീടനാശിനികൾ,ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളൂം പരിസ്ഥിതിസംരക്ഷകരും നിരന്തരം ചർച്ച ചെയ്യണ്ട വിഷയം .                                                          
                                              "നമ്മുടെ പരിസ്ഥിതി  നമ്മുടെ ജീവൻ ആണ് 
                                                അത്  നമ്മൾക്ക് സംരക്ഷിക്കാം "
ശിവസൂര്യ.ആർ
3 B ജി എൽ പി എസ് മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം