പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

ചൊടിച്ചിടുന്നു മറിച്ചിടുന്നു
 ശക്തനാം മർത്ത്യരെ
വളച്ചിടുന്നു വലച്ചിടുന്നു
മനുഷ്യരാശിയെ മൊത്തമായി
മറുനാട്ടിൽ നിന്നും വന്നവൻ
കൊറോണ എന്ന ഭീകരൻ
വായു എന്ന അമൃതിനായി
കേഴിടുന്നു മർത്ത്യരേവരും
എന്തിനീ ക്രൂരത നമ്മോട് ദൈവമേ
 ചോദിച്ചിടുന്നു ഏകമായി
മനുഷ്യരാശിയേവരും നിങ്ങളിൽ
ഭവിച്ചിടുന്നു നിങ്ങൾ ചെയ്ത പാപങ്ങൾ
ഭൂമിയെ നീ മറന്നു പോയി ഓർമ്മിപ്പിക്കുവാൻ ഇതെല്ലാവുമേ
കരുതൽ എന്ന ആയുധം വരിച്ചിടാം
ഒരുമിച്ചു നാം പ്രണളയമെന്ന മാരിയെ
തളച്ചതല്ലേ നാമേവരും തളച്ചിടാം
ചെറുത്തിടാം കൊറോണ എന്ന് വ്യാധി യെ
ഒത്തൊരുമിച്ചിടാം തുരത്തിടാം
സ്നേഹമെന്ന മരുന്നിനാൽ
 

ജീവൻ
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]