സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ചുറ്റുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ചുറ്റുവട്ടം

പ്രഭാതമെന്നെങ്കിലും
പ്രദോഷത്തെ പ്രണയിച്ചിട്ടുണ്ടാവുമോ?
സൂര്യനൊരിക്കലെങ്കിലും
നിലാവിലലിയാ൯ കൊതിച്ചിട്ടുണ്ടാവുമോ?
നീലാംബരമെന്നെങ്കിലും
ഭൂമിയെ ചുംബിച്ചിട്ടുണ്ടാവുമോ?

പ്രഭാതമണിയിച്ച
പ്രണയവർണ്ണങ്ങളാവാം
പ്രദോഷത്തിന്റെ കവിളിണകളിൽ

സൂര്യന്റെ ക്രോധ ചൂടകറ്റുന്ന
സ്നേഹ ശീതളിമയാകാം
നിലാവിന്റെ പാലൊളി പുഞ്ചിരി

ആകാശം ഭൂമിയ്ക്ക് നൽകുന്ന
ആർദ്ര ചുംബനങ്ങളാവാം
ഒാരോ മഴത്തുള്ളിയും

പലയുഗ പെരുമയയായി
പ്രപഞ്ച ചരാചര
പരിപാലക പാവന
പ്രണയമെത്ര ശ്ലാഘനീയം
 

ദീപ ജെ
10 D സെന്റ്‌ മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]