എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഓർമ്മയ്ക്കായി.....
ഓർമ്മയ്ക്കായി.....
പാതിരാത്രി, സമയം ഏകദേശം രണ്ട് മണി! തണുത്ത കാറ്റ് ജനാലയിലൂടെ വീശിയടിക്കുന്നു.ആരുടെയോ കരച്ചിലിൻെറയും തെരുവുനായ്ക്കളുടെ ഓരിയിടലും കേൾക്കുന്നു.മഞ്ഞുകാലത്തിലെ തണുപ്പും, ഇളംകാറ്റായിട്ടും എനിക്കുറങ്ങാൻ കഴിയുന്നില്ല. എന്തൊ തന്നെ പിടിച്ചുലയ്ക്കുന്നതു പോലെ തോന്നി.എല്ലാം മറന്നു എന്ന് വിചാരിച്ച കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് ഓടിവരുന്നപോലെ.അവൻ!എന്റെ സഹോദരൻ! എന്റെ അപ്പു...... എന്നെ പിരിഞ്ഞിട്ട് ഇന്ന് എട്ട് വർഷം, ഇന്ന് അവൻ എവിടെയാണ് നക്ഷത്രങ്ങൾക്ക് ഇടയിൽ കൂടി ഒളിഞ്ഞുനിന്ന് എന്നെ നോക്കി ചിരിക്കുകയാവും! കുറച്ചു പേടി തോന്നിയെങ്കിലും അവൻ ഇലാത്ത ഈ ജീവിതം അർത്ഥമില്ല എന്ന് തോന്നിയതിനാൽ എനിക്ക് ഭയം ഇല്ലായിരുന്നു എന്നെ ഒറ്റക്ക് ഈ നീറുന്ന ഉമിതീയിൽ ഒറ്റക്കാക്കി അവൻ എന്നെ വിട്ട് പോയി , നക്ഷത്രങ്ങൾ മായുന്നത് പോലെ ! അന്ന് ഒരു ശരത്കാലമായിരുന്നു. ഏകദേശം മൂന്ന് മണിയായപ്പോഴേക്കും കതകിൽ ശക്തിയായി ആരോ മുട്ടുന്നത് കേട്ട് ഞാൻ ഞെട്ടി ഉണർന്നു കതക് തുറന്നപ്പോൾ തേജസ്സാർന്ന മുഖത്തോടെ നിൽക്കുന്ന ഒരു ആൺകുട്ടിയെയാണ് ഞാൻ കണ്ടത്. എന്റെ അപ്പുവിനെപോലെ ഭയപ്പാടിനാൽ പതറുന്ന വാക്കുകൾ എന്റെ മുന്നിൽ നിരത്തി കരയുന്ന അവന് ഞാൻ അഭയം നൽകി. ഒറ്റക്ക് ആയിരുന്ന എനിക്ക് അവൻ എന്റെ നിഴൽ ആയി മാറി.എന്റെ അനിയനെ അപ്പു.. എന്ന് തന്നെ വിളിച്ചു. സന്തോഷ നാളുകൾ കടന്നുപോയി. സന്തോഷനാളുകൾ കടന്ന് പോയി . സന്തോഷം എന്ന തെളിഞ്ഞ ആകാശത്തിനെ മൂടി സന്താപത്തിന്റെ കാർമേഘം ഉരുണ്ടുകൂടിയ ആ ദിനം ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഉണർന്ന ഞാൻ കാണുന്നത് ചോരയിൽ മുങ്ങി കിടക്കുന്ന അപ്പുവിനെയാണ്. അലമാരയിൽ നിന്ന് മോഷ്ടിക്കുന്ന കള്ളനെയും, പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്ത കണ്ട പൂക്കൂട ക്ഷണനേരത്തിൽ അവന്റെ തലയിൾ പതിച്ചു എല്ലാമെല്ലാമായ അപ്പുവിനെ കൊന്ന അവനെ കൊന്നതിനു കോടതി എനിക്ക് വിധിച്ചത് എട്ട് വർഷം കഠിന തടവും പിഴയും ...... ഒടുവിൽ എട്ടു വർഷത്തിന് ശേഷം വീട്ടിൽ വരുമ്പോൾ ജോലിക്ക് ശേഷം വരുന്ന എന്നെ "ചേട്ടാ..." എന്ന് വിളിച്ച ഓടി വരുന്ന എന്റെ അപ്പുവിനുപകരം ഒരു ഇളംകാറ്റ് വന്നു തഴുകി .ചില രാത്രിയിൽ എന്നെ മാടി വിളിക്കുന്ന അപ്പുവിന്റെ മുഖം കാണാറുണ്ട് . ആ വീട്ടിൽ ഇപ്പോൾ ഞാൻ ഒറ്റക്ക് ! എന്നും ഒറ്റക്ക് ! എന്റെ അപ്പുവിന്റെ ഓർമ മാത്രമാണ് ഉള്ളത്............എന്റെ അപ്പുവിന്റെ..................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ