നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19031 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/മഴ/മഴ]] {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/മഴ/മഴ/മഴ   

മഴ

ഈറനിലച്ചാർത്തു വകഞ്ഞു
സ്നിഗ്ധമൊരു മഴനൂലിൻ തുടുപ്പേറ്റി
മാഞ്ഞുപോയി,നനഞ്ഞിറ്റി
നടവഴിപ്പാതയിൽ ചിറകു കുടഞ്ഞു
കുറുകുമീ മഴപ്പക്ഷി.
മങ്ങും നിറക്കൂട്ടിൽ വിരൽമുക്കി വരയിട്ട
വിളറി നിറംകെട്ട കാഴ്ചകളിൽ മാരി-
വില്ലായ് നിറഞ്ഞൂ കടുംച്ഛവി തൂവി-
തണുപ്പിൻ തിരശ്ശീല വകയുമ്പോഴും
തരിശിട്ടമണൽ പുതുനാമ്പു പുളകമായ്
പുൽപ്പരപ്പായ് പ്രവാഹങ്ങൾ പരതുമ്പോഴും
മഴക്കൈകൾ ചോർന്നു മനം ചോർന്നൂ
മറവിയുടെ മേച്ചിൽ പുറ‍ങ്ങൾ തഴയ്ക്കുമ്പോഴും
മഴപക്ഷീ...പ്രതീക്ഷാ ചഷകങ്ങളിൽ
നിറഞ്ഞു പതഞ്ഞു വീഞ്ഞാകുന്നതും
തുടിപ്പായ് സിരകളിൽ പടരുന്നതും
വെള്ളി നൂലോട്ടി കറുത്ത രാവിൽ
നീണ്ടുലഞ്ഞ വാർമുടിനാരു ചീകിയതും.
ചടുലഭാവങ്ങളിൽ ചിത്രശിഖരങ്ങളിൽ
മഴക്കൂട്ടു കൂട്ടി തഴുകൂന്നതും
താപോഭൂമിയിൽ വിരൽതൊട്ടു വൈശാലിയായ്
കുളിർ ചാലുകീറി പരക്കുന്നതും,
നീയറിഞ്ഞീലയെൻ മഴപക്ഷി
പാഴ്നിലങ്ങളെ പടികടന്നെ-
ത്തുന്നതും,കാത്തിരിപ്പിൻ സുഖം തരും
മോഹമായ് അലസമായ് ഈ മഴപിന്നേയും
വെറുതെ ചിറകടിച്ചീടുന്നു.

ലുബ്നമോൾ
10 A നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020