ഉള്ളടക്കത്തിലേക്ക് പോവുക

അഭിമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 17 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി അഭിമുഖം നടത്തുന്നു
പ്രളയയാനന്തരനിമിഷത്തിൽ ജീവന്റെ നിലനിൽപ്പിന് താങ്ങായ മുക്കുവന്മാരോടുള്ള ആദരവിന്റെ സൂചകമായി നടത്തിയ അഭിമുഖം.
(കുട്ടികൾ) ചോദ്യം:           കേരളത്തെ നടുക്കിയ ഈ മഹാപ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായത് നിങ്ങൾക്ക്   ഇതാദ്യ അനുഭവമാണോ?   
 
                                 

(മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും ...കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും.... 2018 ലെ പ്രളയത്തിലാണ്.


ചോദ്യം  : നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഈ സാഹസത്തിലേക്കിറങ്ങാൻ ഭയം അനുഭവപ്പെട്ടിരുന്നോ?


ഉത്തരം  : ഞങ്ങൾ മുക്കുവന്മാരുടെ ജീവിതമാർഗ്ഗം തന്നെ കടലാണല്ലോ.നിത്യവും കടൽ കണ്ട് വളർന്ന ഞങ്ങൾക്ക് പ്രളയം ഒരു പേടിസ്വപ്നം ആണെങ്കിലും അത് കോടിക്കണക്കിന് ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല.

ചോദ്യം  : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാമോ?

ഉത്തരം  : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള വള്ളക്കാരെയെല്ലാം കണ്ട് വിവരം പറഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് തയ്യാറാവാ൯ പറഞ്ഞു ഞങ്ങൾ ഏകദേശം 20 ഓളം വള്ളക്കാ൪.... അങ്ങനെ 4 കാറും വിട്ടുതന്നു...


                                                                 .

ചോദ്യം  : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു?

ഉത്തരം  : ഞങ്ങളുടെ യാത്ര വളരെ തടസ്സങ്ങൾ ഏറിയതായിരുന്നു പന്തളത്തെത്തിയപ്പോൾ വണ്ടിയുമായി മുന്നോട്ടുപോകാ൯ മനസ്സൊന്നു പിടഞ്ഞു അത്രയ്ക്ക് കുത്തൊഴുക്കായിരുന്നു .

ചോദ്യം  : എങ്ങനെ നിങ്ങൾ ആ കുത്തൊഴുക്കിനെ അതിജീവിച്ചു?


ഉത്തരം  : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു.... വണ്ടി നി൪ത്താനും പറ്റില്ലാ കാരണം വണ്ടിയുടെ സൈലൻസറിൽ വെള്ളം കയറുമെന്ന് ഉറപ്പാണ്. ഏതായാലും ഡ്രൈവറുടെ മിടുക്കുകൊണ്ടാണ് പാലം കടന്നത്

                                                                                           .

ചോദ്യം  : രക്ഷാപ്രവർത്തന സമയത്ത് ജനങ്ങൾ നിങ്ങളുമായി സഹകരിച്ചോ?


ഉത്തരം  : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു .....പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി....


ചോദ്യം  : ആറന്മുളയിലെ പള്ളിയുടെ അടുത്തുള്ള ആളുൾക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്ത നീക്കം എന്തായിരുന്നു?


ഉത്തരം  : ആറന്മുളയിലെ പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ അവിടുത്തെ അച്ഛനും എം.എൽ.എ ആയ വീണാ ജോർജും ഞങ്ങളെ സഹായിക്കാനായി ഫണ്ട് സ്വരുപ്പിച്ചു

                      ഞങ്ങൾക്ക് നൽകി ....അത് ഞങ്ങളോടുള്ള അവരുടെ ആദരവിന്റെ സൂചനയായി  തോന്നി  

                                        

ചോദ്യം  : ആ ഫണ്ട് നിങ്ങൾക്ക് ഉപകാരമായോ?


ഉത്തരം  : ആറന്മുള നിവാസികൾ ഫണ്ട് നൽകിയപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷമായി.... പക്ഷെ ഈ ദുരിതം അനുഭവിച്ചവർക്കായുള്ള ദുരിതാശ്വാസനിധിയിൽ ഞങ്ങളതു നിക്ഷേപിച്ചു.

ചോദ്യം  : ജീവൻ പണയപ്പെടുത്തിയുള്ള പോരാട്ടം വിജയകരമായി അവസാനിച്ചപ്പോൾ നിങ്ങൾക്ക് എന്തനുഭുതിയാണുണ്ടായത്?


ഉത്തരം  : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി....


ചോദ്യം  : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു?

ഉത്തരം  : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം തുഴയാൻ സാധിച്ചു .


ചോദ്യം  : ഇൗ ഒരു പ്രളയം കഴിഞ്ഞ് കേരള ജനതക്ക് നൽകേണ്ട ഒരു സന്ദേശം എന്താണ് ?


ഉത്തരം  : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ ഇനിയുള്ള കാലം ഒത്തൊരുമയോടെ സഹോദര്യത്തോടെ ജീവിക്കാൻ ശ്രമിക്കുക!!!!!!

"https://schoolwiki.in/index.php?title=അഭിമുഖം&oldid=609151" എന്ന താളിൽനിന്ന് ശേഖരിച്ചത്