അഭിമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം
ഇടയാറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് മത്സ്യബന്ധന ബോട്ടുകളുമായെത്തി നേതൃത്വം നൽകിയ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ശ്രീ.ടൈറ്റസുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിമുഖം നടത്തിയതിന്റെ നേർകാഴ്ച

(കുട്ടികൾ) ചോദ്യം: കേരളത്തെ നടുക്കിയ ഈ മഹാപ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായത് നിങ്ങൾക്ക് ഇതാദ്യ അനുഭവമാണോ?

(മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും ...കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും.... 2018 ലെ മഹാപ്രളയമാണ്

ചോദ്യം  : നിങ്ങളുടെ ജീവൻ പണയപ്പെടുത്തി ഈ സാഹസത്തിലേക്കിറങ്ങാൻ ഭയം അനുഭവപ്പെട്ടിരുന്നോ?

ഉത്തരം: ഞങ്ങൾ മുക്കുവന്മാരുടെ ജീവിതമാർഗ്ഗം തന്നെ കടലാണല്ലോ.നിത്യവും കടൽ കണ്ട് വളർന്ന ഞങ്ങൾക്ക് പ്രളയം ഒരു പേടിസ്വപ്നം ആണെങ്കിലും അത് കോടിക്കണക്കിന് ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല.

ചോദ്യം  : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാമോ?

ഉത്തരം  : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള വള്ളക്കാരെയെല്ലാം കണ്ട് വിവരം പറഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് തയ്യാറാവാ൯ പറഞ്ഞു ഞങ്ങൾ ഏകദേശം 20 ഓളം വള്ളക്കാ൪.... അങ്ങനെ 4 കാറും വിട്ടുതന്നു..

ചോദ്യം  : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു?

ഉത്തരം  : ഞങ്ങളുടെ യാത്ര വളരെ തടസ്സങ്ങൾ ഏറിയതായിരുന്നു പന്തളത്തെത്തിയപ്പോൾ വണ്ടിയുമായി മുന്നോട്ടുപോകാ൯ മനസ്സൊന്നു പിടഞ്ഞു അത്രയ്ക്ക് കുത്തൊഴുക്കായിരുന്നു .

ചോദ്യം  : എങ്ങനെ നിങ്ങൾ ആ കുത്തൊഴുക്കിനെ അതിജീവിച്ചു?

ഉത്തരം : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു.... വണ്ടി നി൪ത്താനും പറ്റില്ലാ കാരണം വണ്ടിയുടെ സൈലൻസറിൽ വെള്ളം കയറുമെന്ന് ഉറപ്പാണ്. ഏതായാലും ഡ്രൈവറുടെ മിടുക്കുകൊണ്ടാണ് പാലം കടന്നത്

ചോദ്യം  : രക്ഷാപ്രവർത്തന സമയത്ത് ജനങ്ങൾ നിങ്ങളുമായി സഹകരിച്ചോ?

ഉത്തരം  : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുംബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു .....പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി....

ചോദ്യം : ആറന്മുളയിലെ പള്ളിയുടെ അടുത്തുള്ള ആളുൾക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം അടുത്ത നീക്കം എന്തായിരുന്നു?

ഉത്തരം : ആറന്മുളയിലെ പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ അവിടുത്തെ അച്ഛനും എം.എൽ.എ ആയ വീണാ ജോർജും ഞങ്ങളെ സഹായിക്കാനായി ഫണ്ട് സ്വരുപ്പിച്ചു ഞങ്ങൾക്ക് നൽകി ....അത് ഞങ്ങളോടുള്ള അവരുടെ ആദരവിന്റെ സൂചനയായി തോന്നി


ചോദ്യം  : ആ ഫണ്ട് നിങ്ങൾക്ക് ഉപകാരമായോ?

ഉത്തരം  : ആറന്മുള നിവാസികൾ ഫണ്ട് നൽകിയപ്പോൾ ഞങ്ങൾക്ക് വളരെയധികം സന്തോഷമായി.... പക്ഷെ ഈ ദുരിതം അനുഭവിച്ചവർക്കായുള്ള ദുരിതാശ്വാസനിധിയിൽ ഞങ്ങളതു നിക്ഷേപിച്ചു.

ചോദ്യം  : ജീവൻ പണയപ്പെടുത്തിയുള്ള പോരാട്ടം വിജയകരമായി അവസാനിച്ചപ്പോൾ നിങ്ങൾക്ക് എന്തനുഭുതിയാണുണ്ടായത്?

ഉത്തരം  : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി.

ചോദ്യം  : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു?


ഉത്തരം  : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം തുഴയാൻ സാധിച്ചു .


ചോദ്യം  : ഇൗ ഒരു പ്രളയം കഴിഞ്ഞ് കേരള ജനതക്ക് നൽകേണ്ട ഒരു സന്ദേശം എന്താണ് ?


ഉത്തരം  : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ ഇനിയുള്ള കാലം ഒത്തൊരുമയോടെ സഹോദര്യത്തോടെ ജീവിക്കാൻ ശ്രമിക്കുക!!!!!!

"https://schoolwiki.in/index.php?title=അഭിമുഖം&oldid=1059353" എന്ന താളിൽനിന്ന് ശേഖരിച്ചത്