(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം.
ഹരിതാഭമായ ഒരു കുന്നിൻ മുകളിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് വിളപ്പിൽഗ്രാമത്തിന്റെ സാംസ്ക്കാ രിക പഴമയെ വെളിപ്പെടുത്തികൊണ്ട്നിലനിൽക്കുന്നു.
എൻ.എസ്സ്.എസ്സ് മെഡിൽസ്കൂൾ ചൊവ്വള്ളൂർ എന്നായിരുന്നു ആ പഴയ പേര്.
നാട്ടുനന്മകൾ അറിഞ്ഞു ജീവിച്ച ഗ്രാമീണ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികളാണ് ഇൗ വിദ്യാലയ ത്തിനെ ഇപ്പോഴും ജീവത്താക്കുന്നത്.
അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്.
തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.
സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുക ൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു.