N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്സ്.എസ്സ്.മെഡിൽ സ്കൂൾ ചൊവ്വള്ളൂർ
  • 1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം.
  • ഹരിതാഭമായ ഒരു കുന്നിൻ മുകളിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് വിളപ്പിൽഗ്രാമത്തിന്റെ സാംസ്ക്കാ രിക പഴമയെ വെളിപ്പെടുത്തികൊണ്ട്നിലനിൽക്കുന്നു.
  • എൻ.എസ്സ്.എസ്സ് മെഡിൽസ്കൂൾ ചൊവ്വള്ളൂർ എന്നായിരുന്നു ആ പഴയ പേര്.
  • നാട്ടുനന്മകൾ അറിഞ്ഞു ജീവിച്ച ഗ്രാമീണ പിന്നോക്കാവസ്ഥയിൽ നിന്നുവരുന്ന കുട്ടികളാണ് ഇൗ വിദ്യാലയ ത്തിനെ ഇപ്പോഴും ജീവത്താക്കുന്നത്.
  • അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്.
  • തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
  • പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
  • 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.
  • സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുക ൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു.
"https://schoolwiki.in/index.php?title=N.S.S_മെഡിൽ_സ്കൂൾ_ചൊവ്വള്ളുർ&oldid=565731" എന്ന താളിൽനിന്ന് ശേഖരിച്ചത്