പുറനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ)

പുറനാട്ടുകര

       ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം പുറനാട്ടുകര എന്നാണ് അറിയപ്പെടുന്നത്. പഴയ തലപ്പിള്ളി രാജ്യത്തിലെ അഞ്ച് മുറികൾ (ദേശങ്ങൾ) ചേർന്നതാണ് ഇപ്പോഴത്തെ അടാട്ട് പഞ്ചാ.ത്ത് പ്രദേശം. പുറനാട്ടുകര, അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, പുഴയ്ക്കൽ ഇവയാണ് ഈ അഞ്ചുമുറികൾ. 14, 15 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടിട്ടുള്ള പ്രശസ്ത മണിപ്രവാള ഗ്രന്ഥങ്ങളായ മയൂരദൂത്, കോകില സന്ദേശം, ഉണ്ണിയച്ചി, ചന്ദ്രോത്സവം എന്നിവയിൽ ഈ പ്രദേശങ്ങളെ പറ്റി പ്രദേശങ്ങളെ പറ്റി ധാരാളം പരാമർശമുണ്ട്. എ ഡി 1762-ൽ തലപ്പിള്ളി രാജാക്കന്മാരിൽ നിന്നും ഭരണം കൊച്ചി രാജാവിന്റെ കൈകളിലായി. തൃശ്ശൂർ നഗരം ക്രമേണ അടുത്ത പ്രദേശങ്ങളിലേക്കും വികസിച്ചാണ് പൂർണ്ണനാട്ടുകര എന്നോ പുറംനാട്ടുകര എന്നോ ഉള്ള അർത്ഥത്തിൽ പുറനാട്ടുകര ഉണ്ടായത്.
"https://schoolwiki.in/index.php?title=പുറനാട്ടുകര&oldid=448493" എന്ന താളിൽനിന്ന് ശേഖരിച്ചത്