പുറനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്

പുറനാട്ടുകര

       ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം പുറനാട്ടുകര എന്നാണ് അറിയപ്പെടുന്നത്. പഴയ തലപ്പിള്ളി രാജ്യത്തിലെ അഞ്ച് മുറികൾ (ദേശങ്ങൾ) ചേർന്നതാണ് ഇപ്പോഴത്തെ അടാട്ട് പഞ്ചാ.ത്ത് പ്രദേശം. പുറനാട്ടുകര, അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, പുഴയ്ക്കൽ ഇവയാണ് ഈ അഞ്ചുമുറികൾ. 14, 15 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടിട്ടുള്ള പ്രശസ്ത മണിപ്രവാള ഗ്രന്ഥങ്ങളായ മയൂരദൂത്, കോകില സന്ദേശം, ഉണ്ണിയച്ചി, ചന്ദ്രോത്സവം എന്നിവയിൽ ഈ പ്രദേശങ്ങളെ പറ്റി പ്രദേശങ്ങളെ പറ്റി ധാരാളം പരാമർശമുണ്ട്. എ ഡി 1762-ൽ തലപ്പിള്ളി രാജാക്കന്മാരിൽ നിന്നും ഭരണം കൊച്ചി രാജാവിന്റെ കൈകളിലായി. തൃശ്ശൂർ നഗരം ക്രമേണ അടുത്ത പ്രദേശങ്ങളിലേക്കും വികസിച്ചാണ് പൂർണ്ണനാട്ടുകര എന്നോ പുറംനാട്ടുകര എന്നോ ഉള്ള അർത്ഥത്തിൽ പുറനാട്ടുകര ഉണ്ടായത്.      കോൾനിലങ്ങളാൽ ചുറ്റപ്ഫെട്ട സ്ഥലമാണിത്. കുറൂർ, കുന്നത്തുള്ളി, മഠത്തിൽ, പുളിഞ്ചേരി, കാളത്തൂർ, എന്നീ ജന്മി കുടുംബങ്ങളും അവരെ ആശ്രയിച്ചു കഴിയുന്നവരുമാണ് ഇവിടെയുണ്ടായിരുന്നത്. ജന്മി കുടിയാൻ ബന്ധം നിലനിന്നിരുന്ന അക്കാലത്ത്കൃഷിയായിരുന്നു അവരുടെ ഉപജീവന മാര‍ഗ്ഗം. ജന്മിമാരുടെ കീഴിലായിരുന്നു കൃഷിഭൂമികളെല്ലാം. ഭൂപരിഷ്ക്കരണ നിയമം വന്നതോടു കൂടിയാണ് യഥാർത്ഥ കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. 1959--ൽ കൃഷിസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഗ്രാമോദ്ധാരണ സഹകരണ സംഘം എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു.
"https://schoolwiki.in/index.php?title=പുറനാട്ടുകര&oldid=583548" എന്ന താളിൽനിന്ന് ശേഖരിച്ചത്