രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
04:28, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നു പോരുന്ന നാടൻ പാട്ടുകളും, കളികളും,കലാരൂപങ്ങളും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ പാട്ട് ശില്പശാല ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുകയും,കുട്ടികളുമായ് സംവദിക്കുകയും ചെയ്തു.വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ‍ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചു