സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത് | |
---|---|
വിലാസം | |
കണ്ണോത്ത് കണ്ണോത്ത് പി.ഒ, , കോടഞ്ചേരി 673 580 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04952237036 |
ഇമെയിൽ | sahskannoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആന്റണി കെ ജെ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
സഹ്യന്റെ മടിത്തട്ടിൽ ബ്രഹ്മഗിരിയുടെ താഴ്വാരത്തിൽ, തുഷാരഗിരിയുടെ കുളിർകാറ്റേറ്റുകൊണ്ട് കോഴിക്കോട് - മൈസൂർ എൻ. എച്ച് - ൽ നിന്നും 6 കി. മി. അകലെയാണ് കണ്ണോത്ത് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ പ്രദേശം കോടഞ്ചേരി| - പുതുപ്പാടി പഞ്ചായത്തുകളുടെ അതിർത്തിഗ്രാമം കൂടിയാണ്
ചരിത്രം
സ്ഥാപകമാനേജരായ റവ. ഫാ. മാത്യു കൊട്ടുകാപ്പിളളിയുടെ നിരന്തരമായ പരിശ്രമഫലമായി 1976 ജൂൺ ഒന്നാം തിയതി സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത് പ്രവർത്തനമാരംഭിച്ചു. ശ്രിമതി വി. പി. ഫിലോമിനയായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാനഅദ്ധ്യാപകന്റെ ചാർജിൽ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും സയൻസ് ലാബും സ്മാർട്ട് റൂം വയനാമുറിയും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.299
- ഔഷധത്തോട്ടം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. :- വിദ്യാർഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി, റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്ര വർത്തിക്കുന്നുണ്ട്. ബിഷപ്. മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ രക്ഷാധികാരിയായും റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ ആന്റണി കെ.ജെ
സ്കൂൾ വാർത്തകൾ
3/12/2016
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിന്റെ പുതിയ ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും താമരശ്ശേരി ബിഷപ്പ് മാർ. റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ പിതാവ് നിർവ്വഹിച്ചു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ.ജോർജ്ജ് എം.തോമസ് എം.എൽ.എ നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ റവ.ഫാ. എഫ്രേം പൊട്ടനാനിക്കൽ അധ്യക്ഷ്യം വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഡി.ഇ.ഒ ശ്രീ.സദാനന്ദൻ മണിയോത്ത് കോടഞ്ചേരി പഞ്ചാ.പ്രസിഡണ്ട് ശ്രീമതി അന്നക്കുട്ടി ദേവസ്യ ഹെഡ്മാസ്റ്റർ ശ്രീ.ആന്റണി കെ.ജെ എന്നിവർ പ്രസംഗിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി.വൽസമ്മ - ആദ്യ ബാച്ചിലെ ടോപ് സ്കോറർ - ഓസ്ട്രേലിയ
- ദീപ്തി തോമസ് - ISRO - ശാസ്ത്രജ്ഞ
- ദീനാമ വർഗീസ് , ഷെറിൻ മാത്യുസ്, ജെറിൻ മാഴ്സലസ് - വിവിധ ബാച്ചുകളിലെ ടോപ് സ്കോറർ
- ഡോ.റോസ്ബിൻ വർഗീസ് - ബാംഗ്ളൂർ
- ഗിരിഷ് ജോൺ - പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- കെ. സി. വേലായുധൻ - കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ
- ബിജു പൊരുന്നേടം - കോടഞ്ചരി ഗ്രാമപഞ്ചായത്ത് മെംബർ
- രാജു സ്കറിയ - പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെംബർ
- മേരി കെ. എ. - സ്പോർട്സ് കൗൺസിൽ സെക്രട്ടറി
- ടി. എം. അബ്ദുറഹ്മാൻ -
വഴികാട്ടി
{{#multimaps:11.438254,76.035080E | width=800px | zoom=16 }}
1978- 84 | ടി. കെ വർക്കി |
1984- 87 | എം. കെ ജോസഫ് |
1987- 92 | എ. ചാണ്ടി |
1992 - 94 | എൻ. എ. വർക്കി |
1994 - 99 | പി. ജെ. മൈക്കിൾ |
1999- 02 | പി. ടി സക്കറിയ299 |
2002 - 04 | കെ. ജെ. ജോസഫ് |
2004 - 06 | സി. ടി തോമസ് |
2006 - 2010 | കെ എസ്. അന്നമ്മ |
2010-2013 | ബെബി കെ പി |
2013-15 | മാത്യു എ ജെ |
2015-16 | റോസമ്മ വർഗ്ഗീസ് |
2016 | ആന്റണി കെ ജെ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
[[ |
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക