സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് | |
---|---|
വിലാസം | |
തലക്കോട് പി.ഒ, , എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്.
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2009 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങൾക്കും അ+ ലഭിച്ചു.
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="9.920916" lon="76.408668" zoom="16"> 9.920704, 76.409011 [സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡിൽ സ്ഥിതിചെയ്യുന്നു.