ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കണിയാമ്പറ്റ. ഫോണ്‍:04936-286238


സ്വാതന്ത്ര സമര ചരിത്രം :ദൃശ്യ വിസ്മയങ്ങളൊരുക്കി കണിയാമ്പറ്റ ഗവ. ഹൈസ്ക്കൂള്‍

==

കണിയാമ്പറ്റ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കി കണിയാമ്പറ്റ ഗവ. ഹൈസ്ക്കൂളില്‍ ദൃശ്യാവിഷ്ക്കാര മത്സരം നടത്തി. ചരിത്ര സംഭവങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്തിയായിരുന്നു ഓരോ ക്ലാസിനും വിഷയം നല്‍കിയത്. തന്മൂലം പഠനാനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഈ ദൃശ്യ വിരുന്ന് സഹായകമായി. ഒന്നാം സ്വാതന്ത്ര്യ സമരവും ബംഗാള്‍ വിഭജനവും നിസ്സഹകരണ പ്രസ്ഥാനവും ജാലിയന്‍ വാലാബാഗും ഉപ്പു സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യാ സമരവും സ്കൂള്‍ സ്റ്റേജിനെ ചരിത്ര ഭൂമികയാക്കി മാറ്റി. ഗാന്ധിജിയും നെഹ്രുവും ഝാന്‍സി റാണിയും ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസും സരോജിനി നായിഡുവും കുട്ടികളിലൂടെ പുനര്‍ ജനിച്ചപ്പോള്‍ പോയ കാലഘട്ടത്തിന്റെ വീരഗാഥകളിലേക്ക് കലാലയം ഒന്നാകെ ഒഴുകി നീങ്ങി. ദൃശ്യാവിഷ്കാര മത്സരങ്ങളുടെ ഉദ്ഘാടനം ഹെഡ് മിസ്‍ട്രസ് എം കെ ഉഷാ ദേവി നിര്‍വ്വഹിച്ചു. സി എം ഷാജു അദ്ധ്യക്ഷത വഹിച്ചു. എം വസന്ത, വിനോദ് പുല്ലഞ്ചേരി, ജയ കെ എന്‍, ജിഷാ ബിന്ദു, എന്‍ അബ്ദുല്‍ ഗഫൂര്‍, ഷാജി പുല്‍പ്പള്ളി, പി ഉണ്ണികൃഷ്ണന്‍, എം കെ ഡോളി, ഹരീഷ്കുമാര്‍ പി കെ, കെ എ ഫിലോമിന, ദില്‍ വാഹിദ് ആര്‍ ബി, അജയ് വിജയന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

തലക്കെട്ടാകാനുള്ള എഴുത്ത്