സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കണിയാമ്പറ്റ. ഫോൺ:04936-286238


പ്രമാണം:സ്വാതന്ത്ര്യദിനദൃശ്യാവിഷ്കാരം.jpg
സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്

സ്വാതന്ത്ര സമര ചരിത്രം :ദൃശ്യ വിസ്മയങ്ങളൊരുക്കി കണിയാമ്പറ്റ ഗവ. ഹൈസ്ക്കൂൾ

==

കണിയാമ്പറ്റ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളെ കോർത്തിണക്കി കണിയാമ്പറ്റ ഗവ. ഹൈസ്ക്കൂളിൽ ദൃശ്യാവിഷ്ക്കാര മത്സരം നടത്തി. ചരിത്ര സംഭവങ്ങളുടെ തുടർച്ച നിലനിർത്തിയായിരുന്നു ഓരോ ക്ലാസിനും വിഷയം നൽകിയത്. തന്മൂലം പഠനാനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഈ ദൃശ്യ വിരുന്ന് സഹായകമായി. ഒന്നാം സ്വാതന്ത്ര്യ സമരവും ബംഗാൾ വിഭജനവും നിസ്സഹകരണ പ്രസ്ഥാനവും ജാലിയൻ വാലാബാഗും ഉപ്പു സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യാ സമരവും സ്കൂൾ സ്റ്റേജിനെ ചരിത്ര ഭൂമികയാക്കി മാറ്റി. ഗാന്ധിജിയും നെഹ്രുവും ഝാൻസി റാണിയും ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസും സരോജിനി നായിഡുവും കുട്ടികളിലൂടെ പുനർ ജനിച്ചപ്പോൾ പോയ കാലഘട്ടത്തിന്റെ വീരഗാഥകളിലേക്ക് കലാലയം ഒന്നാകെ ഒഴുകി നീങ്ങി. ദൃശ്യാവിഷ്കാര മത്സരങ്ങളുടെ ഉദ്ഘാടനം ഹെഡ് മിസ്‍ട്രസ് എം കെ ഉഷാ ദേവി നിർവ്വഹിച്ചു. സി എം ഷാജു അദ്ധ്യക്ഷത വഹിച്ചു. എം വസന്ത, വിനോദ് പുല്ലഞ്ചേരി, ജയ കെ എൻ, ജിഷാ ബിന്ദു, എൻ അബ്ദുൽ ഗഫൂർ, ഷാജി പുൽപ്പള്ളി, പി ഉണ്ണികൃഷ്ണൻ, എം കെ ഡോളി, ഹരീഷ്കുമാർ പി കെ, കെ എ ഫിലോമിന, ദിൽ വാഹിദ് ആർ ബി, അജയ് വിജയൻ, എന്നിവർ നേതൃത്വം നൽകി.

തലക്കെട്ടാകാനുള്ള എഴുത്ത്