സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (''''Work Experience Club''' Work experience പീരിയഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Work Experience Club

                            Work experience പീരിയഡില്‍ കുട്ടികള്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. സബ് ജില്ലാ മേളയില്‍ പ്രവര്‍ത്തി പരിചയത്തിന് എംബ്രോയിഡറി, പേപ്പര്‍ ക്രാഫ്റ്റ്, ഗാര്‍മെന്റ് മേക്കിങ്ങ്, ബീഡ്സ് വര്‍ക്ക്, വെജിറ്റബിള്‍ പെയിന്റിങ്ങ്, വേസ്റ്റ് മെറ്റീരിയല്‍ പ്രൊഡക്റ്റ്സ്, വുഡ് വര്‍ക്ക് മുതലായ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. വുഡ് വര്‍ക്കില്‍ യദു കൃഷ്ണന്‍ ജില്ലാ തലത്തില്‍ സെലക്ഷന്‍ നേടുകയും B- grade കരസ്ഥമാക്കുകയും ചെയ്തു. ശ്രീമതി. റോസമ്മ കെ.യുവിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്.

ഹെല്‍ത്ത് ക്ലബ്ബ്

                       കരിക്കോട്ടക്കരി പി.എച്ച്.സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യ പരിശീലനത്തെക്കുറിച്ചും, രോഗങ്ങളെ കരുതിയിരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകള്‍ നല്കുന്നു. കുട്ടികള്‍ക്ക് എല്ലാ ബുധനാഴ്ചയും അയണ്‍ ഗുളികകളും ആവശ്യമായ മറ്റ് മരുന്നുകളും നല്കുന്നു. നാഷണല്‍ ഡിവോമിങ്ങ് പദ്ധതിയുടെ ഭാഗമായി 2016 ആഗസ്റ്റ് 10ന് വിരനിര്‍മ്മാര്‍ജനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്കുകയും ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. എല്ലാ വ്യാഴാഴ്ചയും പി.എച്ച്.സിയിലെ നേഴ്സ് സ്കൂള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്നു.ഹെല്‍ത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷൈനി കെ.കെ നേതൃത്വം നല്കുന്നു.