സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി | |
---|---|
വിലാസം | |
മുള്ളന്‍കൊല്ലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-04-2017 | 15366 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുള്ളന്‍കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി . ഇവിടെ 280 ആണ്‍ കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവ൪ത്തനം ആരംഭിച്ചു.
ഇന്ന് മാനന്തവാടി രൂപത കോ൪പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി (CEADoM) യുടെ കീഴില്‍ പ്രവ൪ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2010 ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാ൪ത്ഥികളുടെ സ൪വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളന്‍കൊല്ലിയില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാ൪ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാ൪ത്ഥികള്‍ പട്ടികജാതി പട്ടികവ൪ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍ മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
* രണ്ടര ഏക്ക൪ സ്ഥലം * ടോയിലറ്റ് സൗകര്യങ്ങള്‍ (ഗേള്‍സ് & ബോയ്സ് വേ൪തിരിച്ച്) * വിശാലമായ ഗ്രൗണ്ട് * ബാസ്ക്കറ്റ് ബോള്‍ കോ൪ട്ട് * സയന്‍സ് ലാബ് * കമ്പ്യൂട്ട൪ ലാബ് * എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം * സ്മാ൪ട്ട് ക്ളാസ് റൂം * ലൈബ്രറി * റീഡിംഗ് റൂം * പ്രെയ൪ റൂം * സ്റ്റേജ് * കഞ്ഞിപ്പുര * ചുറ്റുമതില്‍ * കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹെല്‍ത്ത് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ.ആ൪.സി ക്ലബ്ബ്.
- ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
ശ്രീ പി.സി തോമസ്,
ശ്രീ. കെ ജെ ജോസഫ്,
ശ്രീ. സ്കറിയ കെ.ജെ,
ശ്രീ. പി.ജെ ഫ്രാന്‍സീസ്,
ശ്രീ. എം.സി സ്കറിയ,
ശ്രീ. സി.യു ചാണ്ടി,
ശ്രീ. വി.എ പത്രോസ്,
ശ്രീ. മത്തായി കൊടിയംകുന്നേല്‍,
ശ്രീ. കെ.വി ജോസഫ്
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ. കെ.വി ജോസഫ്
- സിസ്റ്റ൪ ഏലിയാമ്മ മത്തായി
- ശ്രീ. ഐവാച്ചന്‍ റ്റി ജെയിംസ്
- സിസ്റ്റ൪ ലില്ലി അബ്രാഹം
- ശ്രീമതി പി. ജെ എല്‍സി
- ചിന്നമ്മ യു പി
- ലീല റ്റി.ടി
- ബേബി ജോസഫ്
- സിസ്റ്റ൪ ജെയിന്‍ എസ്.എ.ബി.എസ്
- സിസ്റ്റ൪ ലിസി കെ മാത്യു
- നദീ൪ ടി
- യൂസഫ് ബി
- അബ്ദുള്‍ നാസ൪
- ശ്രീമതി എന്‍. എം വത്സമ്മ
- ശ്രീ. ജോണ്‍സണ്‍ കെ. ജെ
- സിസ്റ്റ൪ ഷൈനിമോള്‍
- സിസ്റ്റ൪ ജെസി എം.ജെ
- ശ്രീ. ബിജു മാത്യു
- ശ്രീമതി സാജിറ എം. എ
- ശ്രീമതി വിന്‍സി വ൪ഗ്ഗീസ്
- ശ്രീമതി ഷിനി ജോ൪ജ്ജ്
നിലവിലെ സാരഥികള്‍
അധ്യാപക൪ | തസ്തിക | മുള്ളന്‍കൊല്ലി സ്കൂളില്‍ പ്രവേശിച്ച വ൪ഷം |
---|---|---|
ശ്രീ. ടോം തോമസ് | ഹെഡ് മാസ്റ്റ൪ | 01-04-2010 |
ശ്രീ. കുര്യന്‍ കോട്ടുപ്പള്ളി | യു.പി.എസ്.എ | 01-06-2010 |
ഗ്രേസി തോമസ് | ഹിന്ദി | 01-09-2005 |
റാണി പി.സി | യു.പി.എസ്.എ | 18-06-2002 |
മിന്‍സിമോള്‍ കെ.ജെ | എല്‍.പി.എസ്.എ | 16-02-2005 |
ജെയ് മോള്‍ തോമസ് | എല്‍.പി.എസ്.എ | 01-06-2009 |
ഗ്രേസി കെ.വി | യു.പി.എസ്.എ | 01-06-2010 |
ജോയ്സി ജോ൪ജ്ജ് | യു.പി.എസ്.എ | 01-06-2011 |
സോണിയ മാത്യു | എല്‍.പി.എസ്.എ | 01-06-2011 |
സി. ജിന്നി മേരി ജോസ് | എല്‍.പി.എസ്.എ | 02-06-16 |
ജിഷ ജോ൪ജ്ജ് | എല്‍.പി.എസ്.എ | 03-06-2013 |
സി. ബിജി പോള്‍ | എല്‍.പി.എസ്.എ | 01-06-2014 |
സിജ വ൪ഗ്ഗീസ് | ഉറുദു | 10-08-2014 |
റെല്‍ജി വ൪ക്കി | എല്‍.പി.എസ്.എ | 01-06-2015 |
സി. ലിന്‍സി പോള്‍ | എല്‍.പി.എസ്.എ | 01-06-2015 |
ക്ളിസ്സീന ഫിലിപ്പ് | യു.പി.എസ്.എ | 02-06-16 |
സ്മിത ഇ.കെ | യു.പി.എസ്.എ | 02-06-16 |
ആയിഷ | അറബി | 02-06-16 |
ഷെറീന പി.എന്‍ | യു.പി.എസ്.എ | 07-11-2016 |
മഹേശ്വരി കെ.എസ് | സംസ്കൃതം (പി,റ്റി) | 01-11-2016 |
മേരി പി.ജെ | ഓഫീസ് അറ്റന്‍റന്‍റ് | 01-07-2004 |
നേട്ടങ്ങള്‍
ഗണിതശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകള്‍
എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഗണിതശാസ്ത്ര മേളയിലും, പ്രവര്‍ത്തിപരിചയ മേളയിലും ഉപജില്ലാതലത്തില്‍ 4 ഓവറോള്‍ കരസ്ഥമാക്കി.
പ്രവര്‍ത്തിപരിചയ മേളയില്‍ തുടര്‍ച്ചയായ ഏഴാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തിയത് അഭിമാനകരമാണ്.
ജില്ലാതല പ്രവര്‍ത്തിപരിചയ മേളയില്‍, എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഓവറോളും, ഗണിതശാസ്ത്ര മേളയില്‍ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് മുള്ളന്‍കൊല്ലി സെന്റ് തോമസ് യു പി സ്കൂളിന്‍റെ യശ്ശസുയര്‍ത്തി.
ഷൊര്‍ണ്ണൂരു നടന്ന സംസ്ഥാന പ്രവര്‍ത്തിപരിചയ മേളയില്‍ 5 കുട്ടികള്‍ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. ടോം തോമസ് (ഹെഡ് മാസ്റ്റര്‍ - സെന്റ് തോമസ് എ.യു.പി സ്കൂള്‍ മുള്ളന്‍കൊല്ലി
- ശ്രീ. ജോസ് പി.ജെ
2016 - 17 വ൪ഷത്തെ മികച്ച പ്രവ൪ത്തനങ്ങള്‍
പ്രവേശനോത്സവം 2016 - 17
2016-17 അധ്യയന വര്‍ഷം ജുണ്‍ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാര്‍ഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് റവ. ഫാ. ഫ്രാന്‍സീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവര്‍ഷം ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.
വര്‍ണ്ണ ബലൂണുകളേന്തിയ കുരുന്നുകള്‍ അക്ഷരദീപം തെളിയിച്ചു. സ്കുള്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സീസ് നെല്ലിക്കുന്നേല്‍ കുട്ടികള്‍ക്ക് ആശംസകളര്‍പ്പിച്ചു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. ടോം തോമസ് കുട്ടികള്‍ക്ക് മധുരപലഹാര വിതരണം നടത്തി പ്രവേശനോത്സവം കെങ്കേമമാക്കി.
ജൂണ്‍ - 5 പരിസ്ഥിതി ദിനം
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂണ്‍3 ന്പരിസ്ഥിതിദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സീസ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ ഉത്ഘാടനം ചെയ്ത് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണന്‍ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കി.
തുടര്‍ന്ന് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.പരിസ്ഥിതിദിന സംരക്ഷണ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി പരിസ്ഥിതിദിന റാലിയും നടത്തി.
തെരഞ്ഞെടുപ്പ്
സെന്റ് തോമസ് എയുപി സ്കൂളിന്റെ പാ൪ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ തന്നെ ഈ വ൪ഷവും നടത്തുകയുണ്ടായി. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ശ്രി. കുര്യന്‍ കോട്ടുപ്പള്ളില്‍ കുട്ടികളില്‍ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ കുട്ടികള്‍ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. സ്കൂള്‍ ലീഡര്‍ സ്ഥാനത്തേയ്ക്ക് അജു സജിയും ജനറല്‍ ക്യാപ്റ്റനായി ജോയല്‍ ജോണ്‍സനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോണ്‍ ബെന്നിയും തെരഞ്ഞെടുക്കപ്പെട്ടു.
ഹിരോഷിമ നാഗാസാക്കി ദിനാചരണം
ഓഗസ്റ്റ് 6, 9 തിയതികളില്‍ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിരയാകുന്നവരെ ഓര്‍ത്ത് മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്തു. നൂറുകണക്കിന് സുഡോക്കോ കൊക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
വായനാവാരാചരണം
ജൂണ്‍ 19 വായനാദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച വായനാവാരമായി ആചരിച്ചു. പി.എന്‍ പണിക്കര്‍ അനുസ്മരണ ക്വിസ് മത്സരം, വായനാമത്സരം, പ്ലക്കാര്‍ഡ് നിര്‍മ്മാണം, പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, വായനാദിന ക്വിസ് മത്സരം, പതിപ്പ് നിര്‍മ്മാണം, കൈയ്യെഴുത്ത് മാസിക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടത്തി.
വായനാവാരത്തിന്റെ ഭാഗമായി ക്ലാസ്സ് റൂമുകളില്‍ വായനാമൂല ആരംഭിക്കുകയും, ലൈബ്രറി പുസ്തക വിതരണം നടത്തുകയും ചെയ്തു. ഇതിന് നേതൃത്വം വഹിച്ചത് ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സോണിയ എന്നീ ടീച്ചേഴ്സ് ആയിരുന്നു.
ജൂണ്‍ 24 - വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകള്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ വായനാദിനസന്ദേശവും, ക്ലാസ്സും കുട്ടികള്‍ക്ക് വായനയോട് കൂടുതല്‍ ആഭിമുഖ്യവും ആഗ്രഹവും ഉണര്‍ത്തി.
സ്വാതന്ത്ര്യദിനാഘോഷം
സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. ജിതിന്‍ പീച്ചാട്ട് ദേശീയ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിന സന്ദേശം നല്കിയതോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി ജോഷിന, മാസ്റ്റ൪ ആദ൪ശ് ബിനു എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു.
സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നി൪മ്മാണം എന്നീ മത്സരവിജയികള്‍ക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം ചെയ്തു.
ജെ.ആര്‍.സി കുട്ടികളുടെ വര്‍ണ്ണാഭമായ ഡിസ്പ്ലേ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
അദ്ധ്യാപക ദിനം - സെപ്റ്റംബര്‍ - 5
ഹെഡ് മാസ്റ്റര്‍ ശ്രീ ടോം തോമസിന്റെയും ശ്രീമതി ഷിനി ടീച്ചറുടെയും നേതൃത്വത്തില്‍ 7-ാം ക്ലാസിലെ കുുട്ടികള്‍ ഒരുക്കിയ അദ്ധ്യാപകദിനാഘോഷങ്ങള്‍ കെങ്കേമമായിരുന്നു.
അദ്ധ്യാപകദിനത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനത്തില്‍ ഓരോ അധ്യാപകര്‍ ഓരോരുത്തരേയും അവരുടെ നന്‍മകള്‍ പറഞ്ഞ് വേദിയിലേക്ക് ആനയിക്കുകയും ഹെഡ് മാസ്ററര്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് കുട്ടികള്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അദ്ധ്യാപകദിനത്തെ ആഘോഷമാക്കി.
ഓണാഘോഷം
പി.ടി എ എക്സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ച് ഓണാഘോഷം വളരെ വിപുലമായി നടത്തി, പി.ടി എ, എം.പി.ടി എ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ഓണപ്പായസം തയ്യാറാക്കി.
കുട്ടികള്‍ക്കായി പൂക്കളമത്സരം, വടംവലി, കസേരകളി, മിഠായി പെറുക്കല്‍, ബലൂണ്‍പൊട്ടിക്കല്‍, വാലുപറിക്കല്‍, മെഴുകുതിരി കത്തിച്ച് ഓട്ടം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
മത്സരവിജയികള്‍ക്ക് ഹെഡ് മാസ്ററര്‍ ശ്രീ ടോോം തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മാവേലിയായി വേഷം കെട്ടിയ അജയ് സജി ഓരോ ക്ളാസിലും കയറിയിറങ്ങി കുട്ടികള്‍ക്ക് ഓണാശംസകള്‍ നേരുകയും മധുരം നല്‍കുകയും ചെയ്തു.
അദ്ധ്യാപകരുടെയും പി.ടി എ, എം.പി.ടി എ യുടെയും സംയുക്ത വടംവലി മത്സരവും ഓണപ്പായസവും ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി.സഹകരിച്ച എല്ലാ പി.ടി എ, എം.പി.ടി എ അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് 2-ാം തിയതി മുതല്‍ 10-ാം തിയതി വരെ ശുചീകരണ വാരം ആചരിക്കുകയും പ്രസ്തുത ദിനങ്ങളില്‍ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
ക്രിസ്തുമസ് ആഘോഷം
ഡിസംബര്‍ 1-ാം തിയതി ക്രിസ്തുമസ് ഫ്രണ്ടിനായി നറുക്കിടുകയും 25-ാംതിയതി വരെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഡിസംബര്‍ 23-ാം തിയതി എല്ലാ ക്ളാസുകളിലും പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറുകയും കേക്ക് മുറിച്ച് പങ്കുവെച്ച് ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു.
അധ്യാപകരുടെ ക്രിസ്മസ് ആഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു. സമ്മാനങ്ങള്‍ കൈമാറിയതോടൊപ്പം മാര്‍ഗ്ഗം കളി മുതലായ കലാപരിപാടികളും ഭാവനയിലുളള വടംവലിയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
ജെ.ആര്‍.സി
കുട്ടികളില്‍ കൂട്ടായ്മയും സാമൂഹ്യബോധവും സേവനതല്‍പ്പരതയും സത് സ്വഭാവവും വളര്‍ത്താന്‍ ജെ.ആര്‍.സി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓരോ ക്ളാസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ഓണക്കിററ് നല്‍കി. ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരെ നന്ദിയോടെ ഓര്‍ക്കുന്നു.
നല്ല പാഠം പദ്ധതി
നല്ല പാഠം പദ്ധതിയുടെ ഭാഗമായി നമ്മുടെ ഈ വിദ്യാലയത്തില്‍ നടപ്പിലാക്കിയ പ്രവത്തനങ്ങള്‍ ഉയരാം ഉണര്‍വ്വോടെ, ഒരു സെന്റില്‍ ഒരു തോട്ടം, നിരാലംബര്‍ക്ക് ഒരു കൈത്താങ്ങ് എന്നിവയായിരുന്നു.
ഉയരാം ഉണര്‍വ്വോടെ എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി, സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും സഹകരണത്തോടെ വീടുകളില്‍ നിന്നും മറ്റ് കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച പഠന ഉപകരണങ്ങള്‍ സ്കൂളിലെത്തിക്കുകയും ജൂണ്‍ 22-ന് ചേര്‍ന്ന J R C മീറ്റിംഗില്‍ വച്ച് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രി. ഷെല്‍ജന്‍ ചാലയ്ക്കല്‍ തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കുകയും ചെയ്തു.
കുട്ടികളില്‍ കൃഷിയുടെയും തൊഴിലിന്റെയും മഹാത്മ്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സെന്റില്‍ ഒരു തോട്ടം എന്ന പ്രവര്‍ത്തനം ജൂലൈ 6-ന് ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ ഒരു സെന്റ് ഭൂമി ജൈവ പച്ചക്കറിയുടെ ഉല്‍പാദനത്തിനായി മാറ്റി വയ്ക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. രണ്ടാഴ്ചയിലൊരിക്കല്‍ കോഡിനേറ്റര്‍മാര്‍ കുട്ടികളുടെ പച്ചക്കറിത്തോട്ടം സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ധേശങ്ങള്‍ നല്‍കുകയും ചെയ്തു.
നിരാലംബര്‍ക്ക് ഒരു കൈതാങ്ങ് എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളില്‍ നിന്നും മറ്റ് അഭ്യുദയകാംക്ഷികളില്‍ നിന്നും പണം സമാഹരിച്ച് മരക്കടവ് സെന്റ് കാതറിന്‍സ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കായി പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും തയ്യാറാക്കി. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ശേഷം J R C കുട്ടികളും അധ്യാപകരും മരക്കടവ് വൃദ്ധമന്ദിരത്തിലെത്തിലെത്തിച്ചേരുകയും കുട്ടികള്‍ അവര്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിക്കുകയും പുതുവസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവിടുത്തെ അന്തേവാസികളോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ആസ്വദിച്ചു. അഗതികള്‍ സമുഹത്തിന്റെ ഭാഗമാണെന്നും അവരെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ബോധ്യത്തോടെ ചെയ്ത നിരാലംബര്‍ക്ക് ഒരു കൈതാങ്ങ് എന്ന പ്രവര്‍ത്തനം വിജയകരമായിരുന്നു. ഇതിന് നേതൃത്വം വഹിച്ച മിന്‍സി ടീച്ചര്‍, ജെയ് മോള്‍ ടീച്ചര്‍, ജോയ്സി ടീച്ചര്‍, സി. ബിജി പോള്‍ എന്നിവരെ പ്രത്യേകം അദിനന്ദിക്കുന്നു.
കമ്പ്യൂട്ടര്‍ പഠനം
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികള്‍ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളില്‍ ഒരു മികച്ച കമ്പ്യുട്ടര്‍ ലാബ് ഉണ്ട്. കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ഒരു ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്.
കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തില്‍ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടര്‍ പരിശീലനത്തില്‍ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകര്‍ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതല്‍ക്കൂട്ടായിരുന്നു.
സന്മാര്‍ഗ്ഗ പഠനം
ഒരു വിദ്യാര്‍ത്ഥി ഏതെല്ലാം അറിവുകള്‍ നേടിയാലും ഏതെല്ലാം പാഠങ്ങള്‍ പഠിച്ചാലും എങ്ങനെ ഉത്തമ വ്യക്തിയായി തീരണം എന്ന ജീവിത പാഠം പഠിക്കാതെ വളര്‍ന്നാല്‍ അവന്‍െറ വിദ്ദ്യാഭ്യാസം അര്‍ത്ഥശൂന്യമാകും എന്ന ബോധ്യത്തില്‍ കോര്‍പ്പറേറ്റ് മാനേജ് മെന്‍റ് തയ്യാറാക്കിയ സന്‍ മാര്‍ഗ്ഗ പാഠാവലിയുടെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ മുല്യബോധവും സത്ചിന്തയും ഈശ്വരവിശ്വാസവും വളര്‍ന്നു വരത്തക്കവിധത്തിലുളള സന്‍ മാര്‍ഗ്ഗ ബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഗണിത ശില്പശാല
ഗണിതശാസ്ത്രാഭിരുചി വളര്‍ത്തുവാനും യുക്തി ചിന്തനത്തില്‍ മികവു പുലര്‍ത്തുവാനുമായി സ്കൂളില്‍ ഗണിത ശില്പശാലയും ഗണിത പ്രഹേളിക പ്രദര്‍ശനവും നടത്തി.
ഇതിനു നേത്രത്വം വഹിച്ച ശ്രീമതി ജിഷ ടീച്ചറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഗണിത ശാസത്രത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തുവാനും പ്രോല്‍സാഹിപ്പിക്കുവാനും ഇത് സഹായികമായി.
ശാസ്ത്ര ശില്പശാല
ശ്രീമതി റാണി പി.സി ടീച്ചറുടെ നേത്രത്വത്തില്‍ നടത്തിയ ശാസ്ത്രശില്പശാല ഒരു വേറിട്ട അനുഭവമായിരുന്നു.
ന്യൂട്ടന്റെ 3-ാം ചലന നിയമ പ്രകാരം കുട്ടികള്‍ നിര്‍മ്മിച്ച ബോട്ട്, റോക്കറ്റ്, പമ്പരം എന്നിവ കുട്ടികളില്‍ കൗതുകമുണര്‍ത്തുന്നതും, ശാസ്ത്രാഭിരുച്ചി വളര്‍ത്തുന്നതുയിരുന്നു.
വിവിധതരം ജാമുകളുടെ പ്രദര്‍ശനവും വിതരണവും ശില്പശാലയ്ക്ക് രുചി പകര്‍ന്നു.
സ്കൂള്‍തല മേളകള്‍
സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന സ്കൂള്‍ തല പ്രവര്‍ത്തി പരിചയ, കലാമേള സംഘടിപ്പിച്ചു.
അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മത്സരങ്ങള്‍ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു.
അവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തി. ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്കൂളിനെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ പര്യാപ്തമാക്കി.
ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍
എല്‍.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും ഉപജില്ലാതലത്തില്‍ ഓവറോള്‍ നേടി.
ജില്ലാ തലത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയില്‍ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തി. പ്രവര്‍ത്തി പരിചയ മേളയില്‍ തുടര്‍ച്ചയായി 7-ാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തിയത് അഭിമാനകരമാണ്.
സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ 5 കുട്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ പങ്കെടുക്കുകയും എ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വര്‍ഷത്തിന്റെ മികവു തന്നെയാണ്.
വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!
ഭാഷാപഠനം
എസ്.എസ്. എ ആവിഷ്ക്കരിച്ച ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം എന്നീ പരിശീലന പരിപാടികളില്‍ ശ്രീമതി സോണിയ ടീച്ചര്‍, ശ്രീമതി. റെല്‍ജി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
ഭാഷാനൈപുണികള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍െറ ആവശ്യകത മനസ്സിലാക്കി നമ്മുടെ എല്‍ പി വിഭാഗം കുട്ടികള്‍ക്കായി ഭാഷാ ശില്പശാലാ നടത്തുകയും, യു പി വിഭാഗം കുട്ടികളില്‍ പഠന പിന്നാക്കവസ്ഥയിലുളളവര്‍ക്ക് വായനക്കാര്‍ഡ് നല്‍കുകയും ചെയ്തു.
കലാമേള ഉപജില്ല-ജില്ല
ഈ വര്‍ഷത്തെ ഉപജില്ല-ജില്ല കലാമേളയിലും അറബിക് ഉറുദു മേളയിലും സംസ്കൃതോത്സവത്തിലും നമ്മുടെ കുട്ടികള്‍ പങ്കെടുത്തു. എല്‍ പി വിഭാഗം ഭരതനാട്യം ,നാടോടിനൃത്തം, യു പി സംഘനൃത്തം ,സംസ്ക്രത പദ്യം, അക്ഷരശ്ശോകം, ജലച്ചായം, പെന്‍സില്‍ ഡ്രോയിംങ് എന്നിവയില്‍ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി.
കഥ പറയല്‍, ഖുര്‍ ആന്‍ പാരായണം, അറബിഗാനം, ഗസല്‍, വന്ദേമാതരം, സംഘഗാനം ,എല്‍.പി സംഘനൃത്തം എന്നിവയില്‍ എ ഗ്രേഡ് ഉം നേടി. സംസ്കൃതോത്സവത്തില്‍ ഉപജില്ലായില്‍ റണ്ണറപ്പ് നേടാന്‍ കഴിഞ്ഞ എന്നതും വിസ്മരിക്കാനാവാത്ത നേട്ടമാണ്. നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൊച്ചുകൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍!!
കണിയാമ്പറ്റയില്‍ വച്ചു നടന്ന ജില്ലാ കലാമേളയില്‍ യു.പി വിഭാഗം സംഘനൃത്തത്തില്‍ സെക്കന്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് സ്കൂളിന്റെ യശസ് ഉയര്‍ത്തിയ കലാകാരികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
സ്കൂള്‍ സംരക്ഷണയജ്ഞം
പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെ ജനുവരി 27-ന് സ്കൂള്‍ സംരക്ഷണയജ്ഞം നടത്തുകയുണ്ടായി.
രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികളും രക്ഷകര്‍ത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂള്‍ ഗ്രൗണ്ടില്‍ സമ്മേളിച്ച് സ്കൂള്‍ സംരക്ഷിച്ചുകൊള്ളാം എന്ന് പ്രതിജ്ഞ ചൊല്ലുകയും, സ്കൂളിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് അമ്മമാര്‍ക്ക് വേണ്ടി ഒരു ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ടീനേജ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റര്‍ മെറീന എഫ്.സി.സി വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസില്‍ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു.
ഡി.സി.എല്‍ സ്ക്കോളര്‍ഷിപ്പ്
ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ നിന്നും 120 കുട്ടികള്‍ ഡി.സി.എല്‍ സ്ക്കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുത്തു. അഞ്ചാം ക്ലാസ്സിലെ അഞ്ചലി കെ എസ്, ആറാം ക്ലാസ്സിലെ ജിഷ്ണു പി. എം, ഏഴാം ക്ലാസ്സിലെ നന്ദന സുനില്‍ എന്നീ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും, 45കുട്ടികള്‍ക്ക് എ ഗ്രേഡും, 75 കുട്ടികള്‍ക്ക് ബി പ്ലെസ്സും ലഭിച്ചു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
സ്കൂള്‍ വാര്‍ഷികം
സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ ഈ അധ്യയന വര്‍ഷത്തിലെ വാര്‍ഷികവും ശ്രീ. കുര്യന്‍ കോട്ടുപ്പള്ളി സാറിന്റെ യാത്രയയപ്പും ഏറ്റവും വര്‍ണ്ണാഭമായി 23-02-17 ല്‍ ആഘോഷിച്ചു. എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ പൊതുസമ്മേളനം നടത്തി.
തുടര്‍ന്ന് സ്വാദേറും ചിക്കന്‍ ബിരിയാണി.
ഉച്ചയ്ത്തുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികള്‍. ഉപജില്ല - ജില്ല തലങ്ങളില്‍ സമ്മാനം ലഭിച്ച നൃത്യനൃത്തങ്ങള്‍ വാര്‍ഷികത്തിനു കൊഴുപ്പേകി. കുട്ടികള്‍ക്ക് ഇതൊരു ഉത്സവം തന്നെയായിരുന്നു.
യാത്രയയപ്പ്
നീണ്ട രണ്ടരപതിറ്റാണ്ടിന്റെ സേവന മികവുമായി ശ്രീ. കുര്യന്‍ കോട്ടുപ്പള്ളി സാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
സാറിന്റെ ലളിത ജീവിതവും സന്തോഷപ്രകൃതിയും ക്ഷമാശീലവും ധാരാളം നല്ല സുഹൃത്തുക്കളെയും ശിഷ്യരെയും സമ്പാദിക്കാന്‍ സഹായകമായി.
സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സ്കൂളിലെ മുഴുവന്‍ അധ്യാപകരും ചേര്‍ന്ന് സാറിനെ വീട്ടിലേയ്ക്ക് ആനയിച്ചു.
ഊഷ്മളമായ വരവേല്പാണ് സാറിന്റെ വീട്ടുകാര്‍ നല്കിയത്.
ഉപസംഹാരം
അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവര്‍ത്തിത്വപരവുമായ ഒരു അധ്യയന വര്‍ഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തില്‍ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വര്‍ഷം ഏറ്റവും മികവുറ്റതാക്കാന്‍ കഴിഞ്ഞത്. സര്‍വ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സര്‍വ്വേശ്വരന് ഒരു കോടി പ്രണാമം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}