സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ജെ.ആ൪.സി ക്ലബ്ബ്.

ജെ.ആ൪.സി ക്ലബ്ബ്

2008 ജൂലൈ 17 ന് അഞ്ചാം ക്ളാസ്സിലെ പതിനഞ്ച് കുട്ടികളുമായാണ് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് ​എ.യു.പി സ്കൂളില്‍ ജൂനിയ൪ റെഡ് ക്രോസ് ആരംഭിച്ചത്. ഇന്ന് ജെ.ആ൪.സി യിലെ അംഗങ്ങള്‍ 46 പേരാണ്. ഇപ്പോള്‍ ജൂനിയ൪ റെഡ് ക്രോസിന്‍റെ പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൗണ്‍സിലറായ മിന്‍സി ടീച്ച൪ ആണ്.


എല്ലാ വ്യാഴാഴ്ചയും ജെ.ആ൪.സി കുട്ടികള്‍ യൂണിഫോമില്‍ വരികയും ഉച്ചയ്ക്ക് 1.30ന് മീറ്റിംഗ് കൂടുകയും ചെയ്യുന്നു. മീറ്റിംഗില്‍ ഒരു ജെ.ആ൪.സി കേഡറ്റ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ജെ.ആ൪.സി കൗണ്‍സില൪ മിന്‍സി ടീച്ച൪ ക്ളാസ്സ് എടുക്കുകയും ഒരുമിച്ച് പ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു. സ്കൂളിലെ നല്ല പാഠം പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജെ.ആ൪.സി കുട്ടികള്‍ ആണ്. കുട്ടികള്‍ വ്യാഴാഴ്ച ഒരുമിച്ച് കൂടുമ്പോള്‍ നല്‍കുന്ന ചെറിയ തുക ഉപയോഗിച്ച് കോളനി സന്ദ൪ശനം, അഗതിമന്ദിരം സന്ദ൪ശിക്കല്‍ തുടങ്ങിയ ജീവകാരുണ്യ പ്രവ൪ത്തനങ്ങളില്‍ പങ്കാളികളാകുന്നു. സ്കൂളും പരിസരവും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കാന്‍ ജെ.ആ൪.സി അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സ്കൂള്‍ പ്ളാസ്റ്റിക് വിമുക്ത വിദ്യാലയമാക്കാന്‍ ജെ.ആ൪.സി കേഡറ്റുകള്‍ മാതൃക നല്‍കുന്നു. ദിനാഘോഷങ്ങള്‍ മോടിപിടിപ്പിക്കാന്‍ ജെ.ആ൪.സി കുട്ടികള്‍ മുന്‍നിരയിലുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജെ.ആ൪.സി കേഡറ്റുകളുടെ പരേഡുകളും, മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നു. ആഴ്ചയിലൊരിക്കല്‍ ജെ.ആ൪.സി കുട്ടികള്‍ സ്കൂള്‍ ശുചീകരണപ്രവ൪ത്തനങ്ങളില്‍ ഏ൪പ്പെടുന്നു.