ജി എം യു പി സ്ക്കൂൾ ഏഴോം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13562 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി എം യു പി സ്ക്കൂൾ ഏഴോം
വിലാസം
എഴോം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201713562




ചരിത്രം

വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .

           സമീപ പ്രദേശങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ  രംഗത്ത് വളരെ സജീവമായ ഒരു ചരിത്രം ഏഴോം പ്രദേശത്തിനുണ്ട് . ആദ്യകാല വിദ്യാകേന്ദ്രങ്ങളായിരുന്ന കുടിപ്പള്ളി കൂടങ്ങളും  എഴുത്താശാന്മാരുമായിരുന്നു ഇവിടെയും പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് . സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിച്ചപ്പോൾ അവർണർക്കു കൂടി വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ അവസരം ലഭിച്ചു .
         1927- ൽ ചിറക്കൽ തന്പുരാൻ പല്ലക്കിലേറിവന്ന് എൽ . പി സ്കൂൾ മാത്രമായിരുന്ന വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുഎന്ന് ചരിത്രരേഖകവ്യക്തമാക്കുന്നു .പഴയ വിദ്യാലയം എപ്പോൾ തുടങ്ങി എന്നത് അവ്യക്തമാണ്. വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത് ചപ്പൻ പാറന്തട്ട വളപ്പിൽ , പുതിയ പുരയിൽ മമ്മദ് ഹാജി എന്നിവരായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നതിനാൽ ആ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു ഏറെയും ഇവിടെ പഠിച്ചിരുന്നത് .
         1980 ൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തി. ഇതിനായി ഏറെ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്ത മഹാനായിരുന്നു ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ ടി പി കുഞ്ഞിരാമൻ അവർകൾ. അദ്ദേഹത്തിന്റെയും പി ടി എ യുടെയും നേത്രത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി കൊഴിച്ചിയിൽ കാവ് ദേവസം വക ഒരേക്കർ നാല്പതു സെൻറ് സ്ഥലവും ഓടവളപ്പിൽ കുഞ്ഞന്പു എന്നവരുടെ വകയായി പത്തു സെൻറ് സ്ഥലവും പി ടി എ യുടെ വക ആറ് സെൻറ് സ്ഥലവും സ്കൂളിന് സ്വന്തമായി ലഭിച്ചു.
          വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കാലോചിതവും കർമ്മോജ്ജ്വലവുമായി സമന്വയിപ്പിച്ച്‌

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്ക്കൂൾ_ഏഴോം&oldid=334209" എന്ന താളിൽനിന്ന് ശേഖരിച്ചത്