ദാറുസലാം എൽ പി എസ് തൃക്കാക്കര
ദാറുസലാം എൽ പി എസ് തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Darussalam L.P.School thrikkakara |
ചരിത്രം
50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന ത്രിക്കാകരയില്‍ "ദാരുസ്സലാം സമാജം" എന്ന സംഘടനയുടെ കീഴില്‍ ഒരു എല്‍ പി സ്കൂളിനു ശ്രമിക്കുകയും എ പി ജെയിന്‍ ഗവര്‍ണറായിരുന്ന സമയത്ത് സര്‍കാരില്‍ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ് മൂന്നു ഡിവിഷന്‍ നോടു കൂടി 1966 ജൂണ്‍ 1 ന് പ്രവര്‍ത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ പി.കെ അബ്ദുല്‍ അസീസ് ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വി.കെ.മരക്കാര്‍ ഈ സ്കൂളിന്റെ മാനേജര്‍ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹമ്മദ് മാനേജര്‍ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല ത്രിക്കാകര മുസ്ലിം ജമാഅത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേര്‍ന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂള്‍ മാനേജര്‍ ആയ എം.ഐ.അബ്ദുല്‍ ഷെരീഫിന്റെ നേതൃത്ത്വത്തില്‍ സ്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങള്‍
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
കമ്പ്യൂട്ടർ ലാബ്
വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
സ്കൂൾ ലൈബ്രറി
വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.കുട്ടികൾ അവരവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു.
കളിസ്ഥലം
കുട്ടികളുടെ കായിക വിനോദങ്ങൾക്കു പര്യാപ്തമായ സ്കൂൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.
പാചകപുര
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചക പുര നിർമ്മിച്ചിരിക്കുന്നു.
ഊണുമുറി
എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി.കെ.ഹബ്.
- കാർഷിക ക്ലബ്ബ്.
- മലയാളത്തിളക്കം
- പൂർവ്വ വിദ്യാർത്ഥി സംഗമം
- യോഗ പരിശീലനം
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 1966-1968 പി.കെ.അബ്ദുല്‍ അസീസ്
- 1968-1992 കെ.ടി.മേരിടീച്ചര്‍
- 1992-1998 ടി.യു.മാത്യു
- 1998-2000 കെ.ടി.തോമസ്
- 2000-2000 മേരി ഗതെറിന്‍ ലുയിസ്
- 2000-2002 അന്നമ്മ എം.ഇ
- 2002-2015 റംലത്ത് എ.എം
- 2015... എ.യു.ഉമൈറത്ത്
സ്കൂളിലെ മുന്‍ മാനേജര്‍മാര്‍ :
- 1966-1980 മരക്കാര്‍
- 1980-1983 ഇ.കെ.മുഹമ്മദ്
- 1983-2003 എം.എ.കാദര്‍ കുഞ്ഞു
- 2003-2004 കരീം വി.എം
- 2004-2007 എം.ഐ.മുഹമ്മദ്
- 2007-2010 ഐ.എം.അബ്ദുറഹ്മാന്‍
- 2010-2011 പി.എ.സീതിമാസ്റ്റ്ര്‍
- 2011... എം.ഐ.അബ്ദുല്‍ ഷെരീഫ്
ചിത്രസഞ്ചയം
-
കുറിപ്പ്1
-
കുറിപ്പ്2
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ
- ഗോകുലന്‍ സിനിമ അഭിനേതാവ്
- ഉണ്ണികൃഷ്ണന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ്
പൂര്‍വ്വവിദ്യാര്‍ഥി സംഘടന
ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.035670, 76.335436 |zoom=13}}