എൻ എം യു പി എസ് മാട്ടൂൽ
ദൃശ്യരൂപം
| എൻ എം യു പി എസ് മാട്ടൂൽ | |
|---|---|
| വിലാസം | |
മാട്ടുല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 13559 |
ചരിത്രം
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന് 500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.