വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്.
വിലാസം
കരിങ്കല്ലായി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017Shynijaviswanathan




കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. 1685 -ല്‍ ഇറ്റലിയില്‍ ,വിറ്റര്‍ബോ എന്ന ഗ്രാമത്തില്‍ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.


ചരിത്രം

1975 ജൂണ്‍ 1‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. വിശുദ്ധ റോസ വെനെറിനിയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപികയായ സിസ്റ്റര് ലൂര്ദ് പേരെര‍ വിദ്യാലയത്തിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും പ്രധാന പങ്കു വഹിച്ചു. 1984-ല്‍ യുപി സ്കൂളായും 1994-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള് കോര്ട്ടും ഈ വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്സ് ലാബുകളും ,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വെനെറിനി എജൂക്കേഷണല്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വെരി. റെവ. സിസ്റ്റര്‍ തെരേസ ചാണ്ടി മാനേജറായി പ്രവര്‍ത്തിക്കുന്നു. യുപി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ലീനയും, ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ വല്‍സയുും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. സി. ലൂര്ദ് പെരേര | പി.പി.നമ്പ്യാര് | ശ്രീമതി നമ്പ്യാര് | ശാന്താ പാവങ്ങാട് | മരിയം. ജി. തരിയന്‍ | ലൂസി ഇ.പി. | വിമല കുമാരി | സി.സെലിന്‍ |

നേട്ടങ്ങള്‍


2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കുച്ചുപുടി എ ഗ്രേഡ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.187453" lon="75.851154" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.185433, 75.850532 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.